ഇന്ത്യ എക്കെതിരായ ചതുര്‍ദിന അണ്‍ ഒഫീഷ്യല്‍ ടെസ്റ്റില്‍ ആസ്‌ട്രേലിയ എയ്ക്ക് ആറുവിക്കറ്റ് ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എ മുന്നോട്ടുവച്ച 168 റണ്‍സ് വിജയലക്ഷ്യം അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 73 റണ്‍സുമായി പുറത്താകാതെ നിന്ന സാം കോണ്‍സ്റ്റാസ് ആണ് ഓസീസിന്റെ ജയം എളുപ്പമാക്കിയത്. ബ്യൂ വെബ്‌സ്‌റ്റെര്‍ 46 റണ്ണുമായി കൂട്ടുനിന്നു. ഓസീസ് ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ ഇന്ത്യ എയ്ക്ക് വാനോളം പ്രതീക്ഷകള്‍ തന്നെങ്കിലും സാം പിടിച്ചുനിന്നതോടെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായി. മാര്‍കസ് ഹാരിസ് (0), കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (0) എന്നിവരാണ് പ്രസിദ്ധിന്റെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായത്.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എ 229ന് പുറത്തായി. തുടക്കാരെല്ലാം എളുപ്പത്തില്‍ കൂടാരം കയറിയപ്പോള്‍ ധ്രുവ് ജുറല്‍ ആണ് വീണ്ടും ഇന്ത്യയുടെ രക്ഷകനായത്. 122 പന്തില്‍ അഞ്ച് ഫോറുകളടക്കം 68 റണ്‍സാണ് ജുറല്‍ നേടിയത്. ജുറലിന് കൂടാതെ തനുഷ് കൊട്ടിയാന്‍ (44), നിതീഷ് കുമാര്‍ റെഡ്ഡി (38), പ്രസിദ്ധ് കൃഷ്ണ (29) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. കോറി റോച്ചിക്കോളി ഓസീസിന് വേണ്ടി നാല് വിക്കറ്റെടുത്തു. ബ്യൂ വെബ്സ്റ്റര്‍ മൂന്ന് വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്‌സില്‍ 161 റണ്‍സായിരുന്നു ഇന്ത്യ കുറിച്ചിരുന്നത്. ഓസീസിന്റെ മറുപടി ബാറ്റിങ് 223 റണ്‍സില്‍ അവസാനിച്ചു. 62 റണ്‍സിന്റ ഒന്നാം ഇന്നിങ്‌സ് ലീഡായിരുന്നു ഓസീസിനുണ്ടായിരുന്നത്.
ആസ്‌ട്രേലിയ എയ്ക്ക് ജയം
ഇന്ത്യ എക്കെതിരായ ചതുര്‍ദിന അണ്‍ ഒഫീഷ്യല്‍ ടെസ്റ്റില്‍ ആസ്‌ട്രേലിയ എയ്ക്ക് ആറുവിക്കറ്റ് ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി.
New Update