ആന്റി മറെയുടെ ടെന്നിസ് കരിയറിന് വിരാമം

ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ തന്നെയാണ് മറെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും പറയാം. മറെയ്ക്ക് രണ്ടു വിംബിള്‍ഡണ്‍ കിരീടവും ഒരു യു.എസ് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്.

author-image
Athira Kalarikkal
New Update
TENNIS

Andy Murray

Listen to this article
0.75x 1x 1.5x
00:00 / 00:00

യുഎസ്എ : 3 ഇതിഹാസ താരങ്ങളോടും നടത്തിയ നിരന്തര പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ കെട്ടിപ്പൊക്കിയ മനോഹരമായ ടെന്നീസ് കരിയറിന് വിരാമം. ബ്രിട്ടീഷ് താരം ആന്റി മറെ ടെന്നീസില്‍ നിന്നു വിരമിച്ചു. ഒളിമ്പിക്‌സ് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്റി മറെ, ഡാന്‍ ഇവാന്‍സ് സഖ്യം അമേരിക്കന്‍ സഖ്യമായ ടോമി പോള്‍, ടെയിലര്‍ ഫ്രിറ്റ്സ് ടീമിനോട് ഇന്നലെ 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെട്ടിരുന്നു. തോല്‍വിയ്ക്ക് പിന്നാലെ ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് താരത്തിന്റെ ടെന്നിസ് കരിയറിന് തിരശ്ശീല വീഴുന്നത്. 'ടെന്നീസ് ഒരിക്കല്‍ ഇഷ്ടം പോലുമായിരുന്നില്ല' എന്ന തമാശ സന്ദേശം സോഷ്യല്‍ മീഡിയയില്‍ എഴുതിയാണ് മറെ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ട്വിറ്ററില്‍ 'താന്‍ ടെന്നീസ് കളിച്ചിരുന്നു' എന്ന നിലക്ക് താരം ബയോയിലും മാറ്റം വരുത്തി. ഫെഡറര്‍, നദാല്‍, ജ്യോക്കോവിച് യുഗത്തില്‍ കളിച്ചതിനാല്‍ കിരീടങ്ങള്‍ കുറവാണ് എങ്കിലും ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ തന്നെയാണ് മറെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും പറയാം. മറെയ്ക്ക് രണ്ടു വിംബിള്‍ഡണ്‍ കിരീടവും ഒരു യു.എസ് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്. മറെ 8 തവണ ഗ്രാന്റ് സ്ലാം ഫൈനലുകളില്‍ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. തന്റെ കരിയറില്‍ കളിച്ച 1000 മത്സരത്തില്‍ നിന്ന് 46 കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 2013 ല്‍ 1936 നു ശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷതാരമാണ് മറെ. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ബ്രിട്ടന് സ്വര്‍ണ മെഡല്‍ നേടി നല്‍കിയ മറെ 2012 ല്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിയും നേടി. ഓപ്പണ്‍ യുഗത്തില്‍ അറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരങ്ങളില്‍ 15-ാം സ്ഥാനമാണ് മറെയ്ക്കുള്ളത്.

tennis aundy murre