ഹോക്കിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

ഇന്ത്യയുടെ കുതിപ്പ്  ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്നും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യക്കായി രണ്ട് ഗോളുകളും അദ്ദേഹം ആണ് നേടിയത്.

author-image
Athira Kalarikkal
New Update
hockey1

Asians Champions Trophy

Listen to this article
0.75x 1x 1.5x
00:00 / 00:00

ചൈന : ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ചൈനയില്‍ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്ഥാനെതിരെ 2-1 ന് ആവേശകരമായ വിജയത്തോടെയാണ് ഇന്ത്യയുടെ കുതിപ്പ്  ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്നും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യക്കായി രണ്ട് ഗോളുകളും അദ്ദേഹം ആണ് നേടിയത്.

ആദ്യ പാദത്തില്‍ ഇന്ത്യയുടെ പ്രതിരോധം തകര്‍ത്ത് പാകിസ്ഥാന്‍ ആണ് ആദ്യന്‍ 1-0 ന് മുന്നിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യമായി പിന്നിലായ നിമിഷം. എന്നിരുന്നാലും, കളിയിലെ ഇന്ത്യയുടെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിക്കൊണ്ട് ഹര്‍മന്‍പ്രീത് അതിവേഗം സ്‌കോര്‍ സമനിലയിലാക്കി.

രണ്ടാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ കണ്ടെത്തി, ലീഡും വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച് ഒന്നാം സീഡായി ഇന്ത്യ സെമിയില്‍ ഇടംപിടിച്ചു.

india pakistan hockey