ഏഷ്യ കപ്പ്; തുടക്കം ഗംഭീരം

10ാം ഓവറില്‍ പാക്കിസ്ഥാന്‍ സ്മൃതിയെ (45) പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ആ സമയത്ത് വിജയത്തിന് 24 റണ്‍സ് അകലെ മാത്രമായിരുന്നു ഇന്ത്യ.

author-image
Athira Kalarikkal
New Update
indiamm
Listen to this article
0.75x 1x 1.5x
00:00 / 00:00

വനിതകളുടെ ഏഷ്യ കപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ. ഇന്ന് ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാന ഷഹാലി കൂട്ടുകെട്ട് നേടിയ 85 റണ്‍സാണ് ഇന്ത്യയുടെ വിജയം 14.1 ഓവറില്‍ സാധ്യമാക്കിയത്. വിജയത്തിനോടടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും പാകിസ്ഥാനെതിരെ 85 റണ്‍സാണ് സ്മൃതി മന്ഥാന  ഷഫാലി വര്‍മ്മ കൂട്ടുകെട്ട് നേടിയത്.

10ാം ഓവറില്‍ പാക്കിസ്ഥാന്‍ സ്മൃതിയെ (45) പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ആ സമയത്ത് വിജയത്തിന് 24 റണ്‍സ് അകലെ മാത്രമായിരുന്നു ഇന്ത്യ. ഷഫാലി 40 റണ്‍സ് നേടിയപ്പോള്‍ ദയലന്‍ ഹേമലത 14 റണ്‍സ് നേടി. ഇരുവരുടെയും വിക്കറ്റുകള്‍ അടുത്തടുത്ത് ഇന്ത്യയ്ക്ക് നഷ്ടമായി. പാക്കിസ്ഥാന് വേണ്ടി സയിദ അരൂബ് ഷാ രണ്ട് വിക്കറ്റ് നേടി.

 

sports news india asia cup