എഷ്യാ കപ്പില്‍ ശ്രീലങ്ക വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. മലേഷ്യക്ക് എതിരെ 144 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക ഇന്ന് നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 184 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ ചമാരി അട്ടപട്ടുവിന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് വലിയ സ്‌കോര്‍ നല്‍കിയത്. 69 പന്തില്‍ നിന്ന് 119 റണ്‍സ് ചമാരി അട്ടപട്ടു നേടി.
7 സിക്‌സും 14 ഫോറും ചമാരിയുടെ ഇന്നത്തെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു. ഏഷ്യാ കപ്പ് ടി20യില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഏറ്റവും വലിയ സ്‌കോറാണ് ചമാരി ഇന്ന് നേടിയത്. ശ്രീലങ്കയ്ക്ക് ആയി അനുഷ്‌ക സഞ്ജീവിനി 31 റണ്‍സും എടുത്തു.
മറുപടി ബാറ്റിങിന് ഇറങ്ങിയ മലേഷ്യക്ക് വെറും 40 റണ്‍സ് മാത്രമേ എടുക്കാന്‍ ആയുള്ളൂ. 10 റണ്‍ എടുത്ത എല്‍സ ഹണ്ടര്‍ മാത്രമാണ് മലേഷ്യന്‍ ടീമില്‍ നിന്ന് രണ്ടക്കം കടന്നത്. ശ്രീലങ്കയ്ക്ക് ആയി ശാശിനി മൂന്ന് വിക്കറ്റും കവിന്ദിയും കവിശയും രണ്ട് വിക്കറ്റ് വീതം നേടി.
ഏഷ്യ കപ്പ്: ശ്രീലങ്കയ്ക്ക് വന്‍ വിജയം
എഷ്യാ കപ്പില്‍ ശ്രീലങ്ക വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. മലേഷ്യക്ക് എതിരെ 144 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക ഇന്ന് നേടിയത്. ചമാരി അട്ടപട്ടു സെഞ്ച്വറി നേടി
New Update
00:00
/ 00:00