ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ഇനി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വില്‍ യങ്ങിനെ വീഴ്ത്തിയ അശ്വിന് ചരിത്രനേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണിനെയാണ് അശ്വിന് മറികടന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അശ്വിന് മൂന്ന് വിക്കറ്റുകളാണ് നേടിയത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 34-ാം മത്സരം കളിക്കുന്ന അശ്വിന് ഇതുവരെ 189 വിക്കറ്റുകള്‍ സ്വന്തമാക്കി. 43 മത്സരങ്ങളില്‍ നിന്നായി 187 വിക്കറ്റുകളാണ് നഥാന്‍ ലിയോണിന്റെ നേട്ടം. ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ് 175 വിക്കറ്റോടെ മൂന്നാം സ്ഥാനത്തും മിച്ചല്‍ സ്റ്റാര്‍ക് 147 വിക്കറ്റുകളോടെ നാലാം സ്ഥാനത്തുമുണ്ട്.