ലോകകപ്പ് യോഗ്യതാ റൗണ്ട്; അര്‍ജന്റീന ചിലിയെ തകര്‍ത്തു

ഈ വിജയത്തോടെ, അര്‍ജന്റീന ലോകകപ്പ് യോഗ്യത ഘട്ടത്തില്‍ ഒന്നാമത് തുടരുകയാണ്. 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അര്‍ജന്റീന 18 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു.

author-image
Athira Kalarikkal
New Update
argentina

Argentina V/s Chili

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെല്‍ഗ്രാനോ : ചിലിയെ 3-0ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനങ്ങള്‍ തുടരുന്നു. നിലവിലെ ലോകചാമ്പ്യന്‍മാര്‍ കളിയുടെ തുടക്കം മുതല്‍ അവസാനം വരെ തങ്ങളുടെ ആക്രമണവീര്യം ഇന്ന് പുറത്തെടുത്തു. ലയണല്‍ മെസ്സിയുടെ അഭാവത്തിലും ടീമംഗങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ അലക്‌സിസ് മാക് അലിസ്റ്റര്‍ ഒരു ഗോളിലൂടെ അര്‍ജന്റീനക്ക് ലീഡ് നല്‍കി.

 തീര്‍ത്തും ഒരു ടീം ഗോളായിരുന്നു ഇത്. പിന്നീട് 84-ാം മിനിറ്റില്‍ ഹൂലിയന്‍ ആല്‍വരസിന്റെ ഒരു ലോംഗ് റേഞ്ചര്‍ അര്‍ജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ ഇഞ്ചുറി ടൈമില്‍ ഡിബാലയുടെ ഗംഭീര സ്‌ട്രൈക്ക് കൂടെ വന്നതോടെ അര്‍ജന്റീന വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, അര്‍ജന്റീന ലോകകപ്പ് യോഗ്യത ഘട്ടത്തില്‍ ഒന്നാമത് തുടരുകയാണ്. 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അര്‍ജന്റീന 18 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. 5 പോയിന്റ് മാത്രമുള്ള ചിലി ഒമ്പതാം സ്ഥാനത്താണ്.

 

lionel messi Argentina Football Team