മിയാമി: അർജൻ്റീനയുടെ ശക്തികേന്ദ്രം ലയണൽ മെസ്സി ആണെങ്കിൽ ഹൃദയം എയ്ഞ്ചൽ ഡി മരിയയാണ്. ആരാധകർക്ക് ഏരെ പ്രിയപ്പെട്ടതാണ് മിശിഹ മാലാഖ കോംമ്പോ.എന്നാൽ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുന്ന വാർത്തയാണ് ഇപ്പോൽ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുഡ്ബോളിലെ മിശിഹ-മാലാഖ കൂട്ടുക്കെട്ട് ഇനിയുണ്ടാകില്ല.മെസ്സിയുടെയും അർജന്റീനയുടെയും മാലാഖ മൈതാനം വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു.
അർജൻ്റീനിയൻ കുപ്പായം ധരിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സൂപ്പർ താരം ഏഞ്ചൽ ഡി മരിയ.ഈ കോപ്പ അമേരിക്ക 2024 കിരീടത്തോടെ രാജ്യാന്തര ഫുട്ബോളിനോട് താരം വിടപറഞ്ഞിരിക്കുകയാണ്. മുപ്പത്തിയാറാം വയസിലാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനകം 144 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് അർജൻറീനക്കായി 31 ഗോളുകളാണ് മരിയ നേടിയത്. ദേശീയ ടീം വിട്ടെങ്കിലും ക്ലബ് കരിയറിൽ ബെൻഫിക്കയ്‌ക്കൊപ്പം ഒരു സീസണിൽ കൂടി ഡി മരിയ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അർജൻറീന ടീമിൻറെ ചരിത്രത്തിലെ 16-ാം കോപ്പ അമേരിക്ക കിരീടത്തോടെയാണ് സൂപ്പർ താരം മെസ്സിയുടെ മാലാഖ ഏഞ്ചൽ ഡി മരിയ കളി അവസാനിപ്പിക്കുന്നത്. 16 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ഫിഫ ലോകകപ്പ്, തുടർച്ചയായ രണ്ട് കോപ്പ കിരീടം എന്നിവയുടെ മിന്നും തിളക്കത്തിലാണ് ഡി മരിയ ബൂട്ടഴിച്ചത്.ഇത്തരമൊരു ശക്തമായൊരു ദേശീയ ടീമിൽ കളിച്ച് വിരമിക്കുന്നത് സ്വപ്‌നമുഹൂർത്തമാണ്. അർജൻറീന എൻറെ സ്നേഹവും രാജ്യവുമാണെന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഡി മരിയ പറഞ്ഞത്.
2008ലായിരുന്നു എയ്ഞ്ചൽ ഡി മരിയയുടെ അർജന്റൈൻ കുപ്പായത്തിലെ അരങ്ങേറ്റം.2008ലായിരുന്നു എയ്ഞ്ചൽ ഡി മരിയയുടെ അർജന്റൈൻ കുപ്പായത്തിലെ അരങ്ങേറ്റം. 2008ലെ ബെയ്ജിങ് ഒളിംപിക്സ് ഫൈനൽ. പന്ത് മെസിയുടെ കാലുകളിൽ നിൽക്കുമ്പോൾ ഇടത് വശത്ത് കൂടി അതിവേഗത്തിൽ ഓടി മുന്നേറുന്ന എയ്ഞ്ചൽ ഡി മരിയയിലേക്ക് മിശിഹയുടെ ഇഞ്ച് പെർഫെക്ട് പാസ്. നൈജീരിയൻ ഗോൾകീപ്പറേയും മറികടന്ന് മരിയ വലയിലാക്കിയ ഗോളിലാണ് അന്ന് അർജന്റീന സ്വർണം ചൂടിയത്. 2010, 2014, 2018, 2022 എന്നിങ്ങനെ കഴിഞ്ഞ നാല് ഫുട്ബോൾ ലോകകപ്പുകളിൽ അർജൻറീനയുടെ നിർണായക സാന്നിധ്യമായി. 2014ലെ ബ്രസീൽ ലോകകപ്പിൽ ടീം റണ്ണേഴ്‌സ്‌അപ്പ് ആയപ്പോൾ മരിയയുടെ മികവ് ശ്രദ്ധേയമായി. ഖത്തർ ലോകകപ്പിൽ ടീം കിരീടം നേടിയപ്പോൾ ഗോളുമായി കയ്യടിവാങ്ങി.
കോപ്പയിൽ 2015ലും 2016ലും റണ്ണേഴ്സ് അപ്പായ മരിയ 2021ലാണ് ടീമിനൊപ്പം തൻറെ ആദ്യ ലാറ്റിനമേരിക്കൻ കിരീടം ചൂടിയത്. മാരക്കാനയിലെ കലാശപ്പോരിൽ ബ്രസീലിനെ 1-0ന് വീഴ്ത്തിയപ്പോൾ അന്ന് വിജയഗോൾ ഡി മരിയയുടെ പേരിലായിരുന്നു. 2024ൽ അർജൻറീന കിരീടം നിലനിൽത്തിയപ്പോഴും ഏഞ്ചൽ ഡി മരിയ ടീമിന് സഹായകമായി.സീനിയർ ടീമിന് പുറമെ 2007ലെ ഫിഫ അണ്ടർ-20 ലോകകപ്പ്, 2008 ബെയ്‌ജിങ്ങ് ഒളിംപിക്‌സിലെ സ്വർണ മെഡൽ എന്നിവയുടെ ഡി മരിയയുടെ കരിയറിന് പൊൻതൂവലായുണ്ട്.