ലണ്ടന്‍ : ഇംഗ്ലിഷ് ക്രിക്കറ്റ് ഇതിഹാസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അവസാന ടെസ്റ്റ് ക്രിക്കറ്റില്‍ അവിസ്മരണീയ വിജയത്തോടെയാണ് ആന്‍ഡേഴ്‌സണിന്റെ പടിയിറക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം.
സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. താരത്തിന്റെ 21 വര്‍ഷത്തെ കരിയറിനാണ് തിരശീല വീണത്.
ഇംഗ്ലീഷ് ക്രിക്കറ്റിലെ തന്നെ മുന്‍നിര പേസ് ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
ആക്രമസക്തമായ താരത്തിന്റെ പേസ് ബൗളിങില്‍ പല ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. താരത്തിന്റെ മികച്ച ലൈന്‍ & ലെങ്ത്തില്‍ പന്തെറിയുന്ന അദ്ദേഹം അപ്രതീക്ഷിതമായ റിവേഴ്‌സ് സ്വിംങിലൂടെ ബാറ്റ്‌സ്മാന്മാരെ കടുത്ത സമ്മര്‍ദത്തിലാക്കുകയും അതിലൂടെ വിക്കറ്റ് ലഭിക്കുകയും ചെയ്യാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചാണ് താരം വിടവാങ്ങുന്നത്.
നേട്ടങ്ങള്‍
* ടെസ്റ്റ് ക്രിക്കറ്റില്‍ 704 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബോളര്‍
* ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ കടക്കുന്ന മൂന്നാമത്തെ താരം
* 704 വിക്കറ്റുകളില്‍ 115 വിക്കറ്റുകള്‍ ബാറ്റര്‍മാരെ ഡക്ക് ആക്കി നേടി. നിലവില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ഡക്കിലൂടെ നേടുന്ന താരമാണ് ആന്‍ഡേഴ്‌സണ്‍.
* 194 ഏകദിനങ്ങളില്‍ നിന്നായി 270 വിക്കറ്റുകളും 20 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റുകള്‍ നേടി