അമിത് പംഗല്‍ ഒളിംപിക്‌സ് യോഗ്യത നേടി

നിശാന്ത് ദേവ് (71 കിലോഗ്രാം), നിഖാത് സരീന്‍ (50 കിലോഗ്രാം), പ്രീതി പവാര്‍ (54 കിലോഗ്രാം), ലോവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം) എന്നിവരും ഇന്ത്യയ്ക്കായി പാരീസ് ഒലിംപിക്‌സില്‍ യോഗ്യത നേടിയിട്ടുണ്ട്. 

author-image
Athira Kalarikkal
New Update
Paris Olympics

Amit Pangal

Listen to this article
0.75x 1x 1.5x
00:00 / 00:00

ഞായറാഴ്ച ബാങ്കോക്കില്‍ നടന്ന രണ്ടാം ലോക യോഗ്യതാ ടൂര്‍ണമെന്റില്‍ വിജയിച്ച് അമിത് പംഗല്‍ പാരീസ് ഒളിംപിക്‌സ് യോഗ്യത നേടി. 51 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ചുവാങ് ലിയുവിനെ പരാജയപ്പെടുത്തിയാണ് താരം യോഗ്യത നേടിയത്.

ഇന്ത്യയുടെ ഏക പുരുഷ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായിരുന്നു പംഗല്‍. ഇന്ന് ലിയുവിനെതിരെ 5-0നാണ് താരം വിജയിച്ചത്. നിശാന്ത് ദേവ് (71 കിലോഗ്രാം), നിഖാത് സരീന്‍ (50 കിലോഗ്രാം), പ്രീതി പവാര്‍ (54 കിലോഗ്രാം), ലോവ്ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോഗ്രാം) എന്നിവരും ഇന്ത്യയ്ക്കായി പാരീസ് ഒലിംപിക്‌സില്‍ യോഗ്യത നേടിയിട്ടുണ്ട്. 

 

 

 

boxing paris olympics 2024 Ineternational