ആദ്യം പതറി, പിന്നെ തിരിച്ചുവന്നു; കാര്‍ലോസ് അല്‍കാരസ് വിംബിള്‍ഡണ്‍ ഫൈനലില്‍

നാലാം സെറ്റില്‍ മികച്ച പോരാട്ടമായിരുന്നു. മെദ് വദേവിന്റെ ബാക്ക് ഹാന്റ് പിഴവ് മുതലെടുത്ത് ബ്രേക്ക് കണ്ടെത്തിയ അല്‍കാരസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരില്‍ കുറിച്ചു. 

author-image
Rajesh T L
Updated On
New Update
alcaraz
Listen to this article
0.75x 1x 1.5x
00:00 / 00:00

കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയ വിംബിള്‍ഡണ്‍ ഫൈനലിലേക്ക്. മൂന്നാം സീഡ് ആയ അല്‍കാരസ് അഞ്ചാം സീഡ് ആയ ഡാനില്‍ മെദ് വദേവിനെ നാലു സെറ്റ് പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്. 

അല്‍കാരസിന്റെ നാലാം ഗ്രാന്റ് സ്ലാം ഫൈനലാണിത്.

ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് മെദ് വദേവ് സ്വന്തമാക്കി. രണ്ടാം സെറ്റ് മുതല്‍ അല്‍കാരസ് തിരിച്ചുവന്നു. രണ്ടാം സെറ്റ് തുടക്കത്തില്‍ തന്നെ ബ്രേക്ക് കണ്ടെത്തി, സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തില്‍ ഒപ്പമെത്തി. മൂന്നാം സെറ്റിലും മികവ് തുടര്‍ന്നപ്പോള്‍ സെറ്റ് 6-4 നു അല്‍കാരസ് സ്വന്തമാക്കി. 

നാലാം സെറ്റില്‍ മികച്ച പോരാട്ടമായിരുന്നു. മെദ് വദേവിന്റെ ബാക്ക് ഹാന്റ് പിഴവ് മുതലെടുത്ത് ബ്രേക്ക് കണ്ടെത്തിയ അല്‍കാരസ് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരില്‍ കുറിച്ചു. 

ഫൈനലില്‍ നൊവാക് ജ്യോക്കോവിച്, ലോറന്‍സോ മുസെറ്റി മത്സരവിജയിയെ ആണ് അല്‍കാരസ് നേരിടുക.

 

carlos alcaraz wimbledon