റൊണാള്‍ഡോയ്ക്ക് വന്‍ തോല്‍വി; സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാലിന് സ്വന്തം

ആദ്യ പകുതിയില്‍ 44ആം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ആണ് അല്‍ നസര്‍ ലീഡ് എടുത്തത്. എന്നല്‍ രണ്ടാം പകുതിയില്‍ അവര്‍ കളി മറന്നു. 55ആം മിനുട്ടില്‍ മിലിങ്കോവിച് സാവിചിലൂടെ അല്‍ ഹിലാല്‍ കളിയിലേക്ക് തിരികെ വന്നു.

author-image
Athira Kalarikkal
New Update
al hilal
Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ് : സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ അല്‍ നസറിനെ തകര്‍ത്താണ് അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആയിരുന്നു അല്‍ ഹിലാലിന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന അല്‍ നസര്‍ രണ്ടാം പകുതിയില്‍ തകര്‍ന്നടിയുക ആയിരുന്നു. റൊണാള്‍ഡോ അല്‍ നസറിന് ആദ്യ പകുതിയില്‍ ലീഡ് നല്‍കി

ആദ്യ പകുതിയില്‍ 44ആം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ആണ് അല്‍ നസര്‍ ലീഡ് എടുത്തത്. എന്നല്‍ രണ്ടാം പകുതിയില്‍ അവര്‍ കളി മറന്നു. 55ആം മിനുട്ടില്‍ മിലിങ്കോവിച് സാവിചിലൂടെ അല്‍ ഹിലാല്‍ കളിയിലേക്ക് തിരികെ വന്നു. മിലിങ്കോവിച് സാവിചിന്റെ ഗോള്‍ ആണ് ഹിലാലിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. ഇതിനു ശേഷം മിട്രോവിചിന്റെ സമയമായിരുന്നു. 63ആം മിനുട്ടിലും 69ആം മിനുട്ടിലും മിട്രോവിച് ഗോളടിച്ചു. സ്‌കോര്‍ 3-1. അവര്‍ അവിടെയും നിര്‍ത്തിയില്ല. പിന്നാലെ മാല്‍കോം കൂടെ ഗോള്‍ നേടി. ഇതോടെ സ്‌കോര്‍ 4-1. അല്‍ ഹിലാല്‍ വിജയവും കിരീടവും ഉറപ്പിച്ചു.

 

ronaldo football