മുംബൈ : ട്വന്റി20 ലോകകപ്പ് ടീം നിര്‍ണയത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം റിങ്കു സിങ്ങിനെ ഒഴിവാക്കിയത് ആയിരുന്നുവെന്നു സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ടീം പ്രഖ്യാപനത്തിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ശര്‍മ നിലപാടു വ്യക്തമാക്കിയത്.
ഐപിഎലില്‍ മികച്ച ഫോമില്‍ കളിക്കുന്ന റിങ്കു ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തിന്റെ പോരായ്മ കൊണ്ടല്ല. ടീം കോംപിനേഷന്‍ പരിഗണനകളുടെ പേരിലാണ് റിങ്കുവിനെ മാറ്റിനിര്‍ത്തേണ്ടിവന്നത്. ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞതും ഇതേ കാരണത്തിലാണ് അഗാര്‍ക്കര്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം വയ്ക്കാവുന്ന ഓള്‍റൗണ്ടറായി മറ്റൊരാളും ഇല്ലായിരുന്നുവെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
സഞ്ജു എവിടെയും കളിക്കുമെന്നും ടോപ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും കളിപ്പിക്കാവുന്ന ബാറ്റര്‍ ആണ് താരമെന്നും അതിനാലാണ് സഞ്ജു സാംസണെ പരിഗണിച്ചതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. രാഹുലിനേക്കാള്‍ ഗുണങ്ങള്‍ ഏറെ സഞ്ജുവിനുണ്ടെന്നും അഗാര്‍ പറഞ്ഞു.