ഫിറ്റ്നസില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് ഹാര്‍ദിക് പാണ്ഡ്യയെ ടി20 ക്യാപ്റ്റന്‍ ആക്കാതിരുന്നത് എന്ന് ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ടീം സ്ഥിരമായി കളിക്കാന്‍ കഴിയുന്ന ഒരു ക്യാപ്റ്റനെ ആയിരുന്നു നോക്കിയത്. അതാണ് സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചതെന്നും അഗാക്കര്‍ പറഞ്ഞു.
'ഹാര്‍ദിക്കിനെ സംബന്ധിച്ച്, അവന് ഇപ്പോഴും ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്. ഫിറ്റ്നസ് അദ്ദേഹത്തിന് ഒരു വെല്ലുവിളിയായിരുന്നു. അത് കോച്ചിനും സെലക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടാണ്. കൂടുതല്‍ മത്സരങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരാളെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ പറയുമ്പോള്‍, ഒരു ക്യാപ്റ്റനാകാന്‍ ആവശ്യമായ ഗുണങ്ങള്‍ സൂര്യകുമാറിന് ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'' അഗാര്‍ക്കര്‍ പറഞ്ഞു.