ഗ്രേറ്റര്‍ നോയിഡ : അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ചരിത്രപരമായ ഏകദിന ടെസ്റ്റിന്റെ മൂന്നാം ദിനം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. തുടര്‍ച്ചയായി രാത്രി പെയ്ത മഴ കാരണം കളിക്കാന്‍ പറ്റാത്ത അവസ്ഥയാക്കി. ഇതോടെ, തുടര്‍ച്ചയായ മൂന്നാം ദിവസവും നോയിഡ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ ഒരു പന്ത് പോലും എറിയാന്‍ ആയില്ല.
രാവിലെ അധിക മഴ പെയ്തില്ലെങ്കിലും, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കാരണം കളിയുടെ സാഹചര്യം അനുയോജ്യമായിരുന്നില്ല. ഗ്രൗണ്ട് മുഴുവനും മൂടിയതിനാല്‍, കളി ഒരിക്കല്‍ക്കൂടി നിര്‍ത്താന്‍ ഒഫീഷ്യല്‍സിനെ നിര്‍ബന്ധിതരാക്കി. മത്സരം ഇനി നടക്കാനുള്ള സാധ്യത വളരെ കുറവാണ്.
കഴിഞ്ഞ ദിവസവും മഴ കാരണം കളി ഉപേഭിക്കുകയായിരുന്നു. മത്സരത്തിന്റെ ടോസ് പോലും ഇതുവരെ ഇടാന്‍ സാധിച്ചില്ല. ഗ്രൗണ്ടിലുണ്ടായ വെള്ളക്കെട്ട് പൂര്‍ണമായും നീക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായത്. വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഗ്രേറ്റര്‍ നോയിഡ സ്റ്റേഡിയത്തില്‍ 4 വര്‍ഷത്തിനുശേഷമാണ് ഒരു രാജ്യാന്തര മത്സരം നടക്കുന്നത്.