ഐസിസിക്കെതിരെ വിമര്‍ശനവുമായി അഫ്ഗാന്‍ പരിശീലകന്‍

സ്പിന്നര്‍മാര്‍ക്കോ പേസര്‍മാര്‍ക്കോ ആനുകൂല്യം ലഭിക്കാത്ത ഫ്‌ളാറ്റ് പിച്ചുകള്‍ തയ്യാറാക്കേണ്ടതില്ലെന്നും ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ട്രോട്ട് പറഞ്ഞു. 

author-image
Athira Kalarikkal
New Update
Jonathan Trott

Jonathan Trott with Rashid Khan

Listen to this article
0.75x 1x 1.5x
00:00 / 00:00

ടി20 ലോകകപ്പ് സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരിക്കുകയാണ്. പിന്നാലെ ഐസിസിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ജൊനാഥന്‍ ട്രോട്ട്. സ്പിന്നര്‍മാര്‍ക്കോ പേസര്‍മാര്‍ക്കോ ആനുകൂല്യം ലഭിക്കാത്ത ഫ്‌ളാറ്റ് പിച്ചുകള്‍ തയ്യാറാക്കേണ്ടതില്ലെന്നും ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ട്രോട്ട് പറഞ്ഞു. 

സെമിഫൈനല്‍ നടക്കുന്ന പിച്ചുകള്‍ ലളിതമുള്ളതായിരിക്കണെമെന്നും ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസമുണ്ടാകേണ്ടതുമാണെന്ന് ട്രോട്ട് പറഞ്ഞു. ഇന്ന് നടന്ന മത്സരത്തില്‍ ബാറ്റര്‍മാര്‍ ഭയപ്പെട്ടു നില്‍ക്കുകയായിരുന്നവെന്നും തലയ്ക്ക് മുകളിലൂടെ ബൗണ്‍സറുകള്‍ വരുകയാണെന്നും ട്രോട്ട് പറഞ്ഞു. ട്വന്റി 20 ക്രിക്കറ്റില്‍ ആക്രമണ ബാറ്റിംഗ് ഉണ്ടാകണമെന്നും പിഴവുകള്‍ വിക്കറ്റുകളായി മാറണമെന്നും ട്രോട്ട് വ്യക്തമാക്കി.

അട്ടിമറി വിജയത്തിലൂടെയായിരുന്നു അഫാഗാന്‍ ലോകകപ്പ് സെമിയിലേക്ക് എത്തിയിരുന്നത്. ആരും പ്രതീക്ഷിക്കാത്ത വരവായിരുന്നു ലോകകപ്പില്‍ കുഞ്ഞന്‍ ടീമിന്റേത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ വെറും 56 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 

 

ICC Men’s T20 World Cup afganistan Jonathan Trott