ഇന്ത്യന്‍ ക്രിക്കറ്റില്‍ അഭിഷേക് ശര്‍മയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണെന്ന് പാകിസ്താന്‍ മുന്‍ താരം ബാസിത് അലി. ഈ അവസരത്തില്‍ കമ്മിന്‍സിന്റെ പേര് പറയേണ്ടതുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കമ്മിന്‍സ് നല്‍കിയ പിന്തുണയാണ് ഇരുവരുടെയും ഉയര്‍ച്ചയ്ക്ക് കാരണമായത്. ബാസിത് അലി തന്റെ യുട്യൂബ് ചാനലില്‍ പ്രതികരിച്ചു.
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യില്‍ 34 പന്തില്‍ നിതീഷ് 74 റണ്‍സ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ 41ന് മൂന്ന് എന്ന് ഇന്ത്യ തകര്‍ന്നപ്പോഴായിരുന്നു നിതീഷ് റെഡ്ഡി തന്റെ വെടിക്കെട്ട് നടത്തിയത്. പിന്നാലെ ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകളും താരം നേടി. ബംഗ്ലാദേശ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അഭിഷേക് ശര്‍മയ്ക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. എങ്കിലും ജൂലൈ മാസത്തില്‍ നടന്ന സിംബാബ്‌വെ പരമ്പരയില്‍ അഭിഷേക് തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണിലാണ് അഭിഷേക് ശര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങള്‍ കളിച്ച അഭിഷേക് 484 റണ്‍സാണ് അടിച്ചുകൂട്ടിയത്. 13 മത്സരങ്ങള്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി 303 റണ്‍സും നേടി. പാറ്റ് കമ്മിന്‍സ് നായകനായ ടീം ഐപിഎല്ലിന്റെ ഫൈനലില്‍ എത്തിയിരുന്നു. കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടാണ് സണ്‍റൈസേഴ്‌സ് കിരീടം കൈവിട്ടത്.
അഭിഷേകിനെയും നിതീഷിനെയും സ്റ്റാറാക്കിയത് കമിന്‍സ്: ബാസിത്അലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നല്‍കിയ പിന്തുണയാണ് ഇരുവരുടെയും ഉയര്‍ച്ചയ്ക്ക് കാരണമായത്.
New Update