സൂര്യയുടെ അത്യു​ഗ്രൻ ക്യാപ്റ്റൻസി, തകർപ്പൻ പ്രകടനം; അവസാന ടി20യിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

ഇന്ത്യയുയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചി ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളു.

author-image
Greeshma Rakesh
New Update
india vs srilanka

Indian players pose with the trophy after winning the 3-match T20 International cricket series over Sri Lanka, at the Pallekele International Cricket Stadium in Pallekele

Listen to this article
0.75x 1x 1.5x
00:00 / 00:00

പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ.സൂര്യകുമാർ യാദവിന്റെ അത്യു​ഗ്രൻ ക്യാപ്റ്റൻസിയും പാർട് ടൈം ബൗളർമാരുടെ പ്രകടനവുമായിരുന്നു ജയം ഉറപ്പിച്ച ശ്രീലങ്കയെ വീഴ്ത്തിയത്.ഇന്ത്യയുയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചി ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളു.

അവസാന രണ്ടോവറിൽ 9 റൺസായിരുന്നു ലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആറു വിക്കറ്റും കൈയിലുണ്ടായിരുന്നു. 19-ാം ഓവറിൽ റിങ്കു സിം​ഗ് മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് പിഴുത് ലങ്കയെ ഞെട്ടിച്ചു. അവസാന ഓവറിൽ പന്തുമായെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രണ്ടുവിക്കറ്റ് വീഴ്‌ത്തിയ സൂര്യകുമാർ വിട്ടു നൽകിയത് അഞ്ചു റൺസ്. ഇതോടെ മത്സരം സമനിലയിൽ. സൂപ്പർ ഓവറിൽ ലങ്കയ്‌ക്ക് നേടാനായത് രണ്ടു റൺസ്. രണ്ടു വിക്കറ്റ് നേടിയ വാഷിം​ഗ്ടൺ സുന്ദറാണ് ലങ്കയെ സൂപ്പർ ഓവറിലും ചുരുട്ടി കെട്ടിയത്. മറുപടി ബാറ്റിം​ഗിൽ ഇന്ത്യ ആദ്യ പന്തിൽ തന്നെ വിജയം നേടുകയായിരുന്നു,

കുശാൽ മെൻഡിസ് (43), കുശാൽ പെരേര(45) എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത് കരുത്തായത്.നേരത്തെ ഇന്ത്യയുടെ മോശം ബാറ്റിം​ഗ് പ്രകടനമാണ് നീലപ്പടയെ ചെറിയ സ്കോറിൽ ഒതുക്കിയത്.39 റൺസെടുത്ത ശുഭ്മാൻ ഗില്ലായിരുന്നു ടോപ് സ്കോറർ.

അതെസമയം സഞ്ജു സാംസൺ ‍‍വീണ്ടും ഡക്കായി.റിയാൻ പരാഗ് 26 റൺസെടുത്തു.യശസ്വി ജയ്‌സ്വാൾ(10),റിങ്കു സിം​ഗ്(1), സൂര്യകുമാർ യാദവ്(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകർത്തത്. 18 പന്തിൽ 25 റൺസെടുത്ത വാഷിം​ഗ്ടൺ സുന്ദറിന്റെ പ്രകടനം നിർണായകമായി. ഇന്ത്യക്കായി വാഷിം​ഗ്ടൺ സുന്ദർ രവി ബിഷ്ണോയ്,റിങ്കു സിം​ഗ്, സൂര്യകുമാർ യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

 

srilanka Suryakumar Yadav sports news Indian Cricket Team