ബംഗാളി സിനിമയിലും ലൈംഗികാരോപണം

ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡി.എ.ഇ.ഐ) സംവിധായകനെ സംഘടനയിൽ നിന്ന് സസ്​പെൻഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് സസ്​പെൻഷൻ

author-image
Prana
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

 ബംഗാളി സിനിമ മേഖലയിൽ ലൈം​ഗീകാരോപണം. പ്രമുഖ സംവിധായകനും നടനുമായ അരിന്ദം സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന നടിയുടെ ആരോപണമാണ് വിവാദമായത്. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഡയറക്ടേഴ്സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡി.എ.ഇ.ഐ) സംവിധായകനെ സംഘടനയിൽ നിന്ന് സസ്​പെൻഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് സസ്​പെൻഷൻ. അരിന്ദം സിലിന്റെ പെരുമാറ്റം സംഘടനയെ നാണംകെടുത്തുന്നതാണെന്നും ഡി.എ.ഇ.ഐ സസ്​പെൻഷൻ ഉത്തരവിൽ പറഞ്ഞു.

അടുത്തിടെ, ഷൂട്ടിനിടെ രംഗങ്ങൾ വിവരിക്കുമ്പോൾ മനഃപൂർവമല്ലാതെ സംഭവിച്ച കാര്യമാണെന്നും ആ സമയത്ത് ആരും എതിർത്തിട്ടില്ലെന്നും അരിന്ദം സിൽ പറഞ്ഞു. നടി വനിത കമീഷന് പരാതി നൽകിയതിന് പിന്നാലെയാണ് സംവിധായകരു​ടെ സംഘടന സസ്​പെൻഷൻ തീരുമാനമെടുത്തത്. രംഗങ്ങൾ ശാരീരികമായി വിവരിച്ചുകൊടുക്കുന്നതെന്തിനാണെന്ന് പരാതിക്കാരിയായ നടി ചോദിച്ചു. കുറ്റാന്വേഷണ കഥ പറയുന്ന ഹർ ഹർ ബ്യേംകേഷ്, മിതിൻ മാഷി തുടങ്ങിയ സിനിമകളുടെയും ചില പരമ്പരകളുടെയും സംവിധായകനാണ് അരിന്ദം സിൽ.

Sexual Abuse sexual abuse case