'കാന്താര: ചാപ്റ്റർ 1-നായി വമ്പൻ സെറ്റ് ഒരുക്കി  റിഷബ് ഷെട്ടി...!ആരാധകരെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്

200x200 അടി വിസ്തീർണമുള്ള ഒരു കൂറ്റൻ കുന്താപുര സെറ്റാണ് ഇതിനായി നിർമ്മിക്കുന്നത്.മാത്രമല്ല മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 600 ആശാരിമാരെയും സ്റ്റണ്ട് മാസ്റ്റർമാരെയും കുന്താപുരയിലേക്ക് ഇതിനകം എത്തിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
kanthara

kantara chapter 1 rishab shetty is all set to recreate the divine magic with the sequel

Listen to this article
0.75x 1x 1.5x
00:00 / 00:00

 

'കാന്താര' ആരാധകരെ അമ്പരിപ്പിക്കാനൊരുങ്ങി റിഷബ് ഷെട്ടി.'കാന്താര: ചാപ്റ്റർ 1-നായി വമ്പൻ സെറ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 20 ദിവസത്തെ ഷെഡ്യൂളോടെ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഈ ആഴ്ച ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.ഈ ഷെഡ്യൂളിൽ വനത്തിനുള്ളിലെ പ്രധാന ഭാഗങ്ങളാണ് ചിത്രീകരിക്കുക.കൂടാതെ കുന്താപുര എന്ന മനോഹരമായ തീരദേശ പശ്ചാത്തലത്തിൽ സിനിമയുടെ കഥയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളും ചിത്രീകരിക്കും.

200x200 അടി വിസ്തീർണമുള്ള ഒരു കൂറ്റൻ കുന്താപുര സെറ്റാണ് ഇതിനായി നിർമ്മിക്കുന്നത്.മാത്രമല്ല മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 600 ആശാരിമാരെയും സ്റ്റണ്ട് മാസ്റ്റർമാരെയും കുന്താപുരയിലേക്ക് ഇതിനകം എത്തിച്ചിട്ടുണ്ട്. സെറ്റ് ഒരുങ്ങുന്ന അതേ സമയം സിനിമയിലെ അഭിനേതാക്കൾ കഠിനമായ പരിശീലന സെഷനുകളിലൂടെ കടന്നുപോകുകയാണെന്നും സിനിമയുടെ അടുത്ത വൃത്തങ്ങൾ പറയുന്നു.

പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ചു കൊണ്ട് വലിയ സ്വീകാര്യത നേടിയ ചിത്രമാണ് കാന്താര. കാന്താരയുടെ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപ് നിർവ്വഹിക്കും.

2022 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര തെന്നിന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാൻ കാരണമായി. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ച‍ർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

 

tollywood kantara chapter 1 Rishab Shetty Kantara 2