തെന്നിന്ത്യൻ തരാം അമല പോളിൻറെ വളകാപ്പ് ചടങ്ങുകളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അമലയുടെ ഭർത്താവ് ജഗത്തിൻറെ സ്വദേശമായ ഗുജറാത്തിൽ വച്ചായിരുന്നു വളകാപ്പ് ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം.കൊച്ചിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അമല പങ്കിട്ടത്.
ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിൽ നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ജഗത് ഇപ്പോൾ. ഒരുപാട് യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടയിലാണ് ജഗദിനെ പരിചയപ്പെടുന്നത്. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഗോവയിലേക്ക് താമസം മാറ്റിയിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമലയുടെ റിലീസ് ചെയ്ത പുതിയ ചിത്രം. സൈനുവെന്ന കഥാപാത്രമാണ് അമല ചിത്രത്തിൽ ചെയ്തത്.