സിയോൾ: കൊറിയൻ സിനിമാലോകത്തെ സൂപ്പർതാരമാണ് ഡോൺ ലീ എന്നറിയപ്പെടുന്ന കൊറിയൻ നടൻ മാ ഡോങ്-സിയോക്ക്.കൊറിയക്കാർക്ക് മാത്രമല്ല മലയാളികൾക്കും ഏറെക്കുറേ പ്രിയങ്കരനാണ് ഡോൺ ലീ.കൊറിയൻ ലാലേട്ടനെന്നാണ് മലയാളികൾ ഡോൺ ലീയ്ക്ക് നൽകിയ പേര്.താരത്തെ സിനിമകളും ആക്ഷൻ രംഗങ്ങളും ആരാധകരെ എപ്പോഴും വിസ്മയിപ്പിക്കാറുണ്ട്.
ദ റൌണ്ടപ്പ്, ഔട്ട് ലോസ് പോലുള്ള ചിത്രങ്ങളിലെ ഇദ്ദേഹത്തിൻറെ ഇടിയൻ പൊലീസ് വേഷങ്ങൾ ഏറെ പ്രശസ്താമാണ്. ഏറ്റെണൽസ് അടക്കം ഹോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ട്രെയിൻ ടു ബുസാൻ ഉൾപ്പെടെ നിവധി സിനിമകളിലെ അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ മാ ഡോങ്-സിയോക്കിന്റെ വിവാഹ വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്.കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
കാമുകി യെ ജംഗ്-ഹ്വയുമായുള്ള വിവാഹ ചടങ്ങുകൾ മെയ് മാസത്തിൽ നടക്കും.കുടുംബ അംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിന് എത്തുക എന്നാണ് വിവരം. 2021ൽ ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തതിരുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് വിവാഹ ചടങ്ങ് സംബന്ധിച്ച വാർത്തയും പുറത്തുവരുന്നത്.2016 മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നു. മായുടെ കമ്പനിയായ ബിഗ് പഞ്ച് എൻ്റർടെയ്ൻമെൻ്റിൻ്റെ പ്രതിനിധി വെളിപ്പെടുത്തിയത് പ്രകാരം വിവാഹ റജിസ്ട്രേഷൻ വളരെ സ്വകാര്യമായി സിയോളിലാണ് നടന്നത്. അവരുടെ തിരക്കേറിയ ഷെഡ്യൂളുകളും കൊവിഡ് 19 ആശങ്കകളും ഉള്ളതിനാലാണ് വലിയ ചടങ്ങുകൾ അന്ന് നടത്താതിരുന്നത്.
2022-ൽ ഒരു അവാർഡ് പ്രസംഗത്തിനിടെ യെ ജംഗ്-ഹ്വയെ മാ തൻ്റെ ഭാര്യയാണെന്ന് ഡോൺ ലീ പരാമർശിച്ചതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതായുള്ള ചർച്ചകൾക്ക് തുടക്കമായത്. ഔദ്യോഗിക ചടങ്ങ് ഇതുവരെ നടന്നിട്ടില്ലെങ്കിലും ഇരുവരുടെയും വിവാഹ വാർത്ത പിന്നാലെ സ്ഥിരീകരിക്കപ്പെടുകയായിരുന്നു.