കാപ്പി ഇഷ്ടമാണോ? കഫീൻ കൂടിയാൽ പ്രശ്നങ്ങൾ ധാരാളം

കഫീൻ കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇത് സമ്മർദ പ്രതികരണങ്ങളെ വർധിപ്പിക്കുകയും ഉത്കണ്ഠാ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഉറക്കത്തിനു സഹായിക്കുന്ന രാസവസ്തുവായ അഡിനോസിന്റെ ഉൽപാദനത്തെ കഫീൻ സാരമായി ബാധിക്കുന്നു

author-image
Vishnupriya
New Update
co
Listen to this article
0.75x 1x 1.5x
00:00 / 00:00

രാവിലെ ഒരു ചൂടുകാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഉന്മേഷവും ഊർജവും നൽകുന്ന ഒരു പാനീയമായാണ് ആളുകൾ ജീവിതചര്യയിൽ കൂടെകൂട്ടിയത്.  എന്നിരുന്നാലും കാപ്പികുടി അധികമായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയിൽ അടങ്ങിയ കഫീൻ അധികമായാൽ എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

കഫീൻന്റെ അളവ് കൂടിയാൽ അത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. കഫീൻ കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇത് സമ്മർദ പ്രതികരണങ്ങളെ വർധിപ്പിക്കുകയും ഉത്കണ്ഠാ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

 സഹായിക്കുന്ന രാസവസ്തുവായ അഡിനോസിന്റെ ഉൽപാദനത്തെ കഫീൻ സാരമായി ഉറക്കത്തിനുബാധിക്കുന്നു . ഇതു മൂലം ഉറക്കം വരാത്ത അവസ്ഥയുണ്ടാകുന്നു. കാപ്പിയുടെ അമിതോപയോഗം ഉറക്കം വരാത്ത അവസ്ഥയുണ്ടാക്കുകയും ഉറക്കം തടസ്സപ്പെടാനിടയാക്കുകയും ഉറക്കമില്ലായ്മ (insomnia)യ്ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ കടുത്ത ക്ഷീണവും പകൽ സമയം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും.

കഫീൻ അധികമായാൽ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും . അസിഡിറ്റിയും ഇറിറ്റബിൾ ബവൽ സിൻഡ്രോമും വരാൻ സാധ്യതയുണ്ട് . കഫീൻ, ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂടാൻ കാരണമാകുകയും ഇതു മൂലം ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, കുടൽവ്രണം (ulcer) ഇവയ്ക്ക് കാരണമാകുകയും ചെയ്യും.

 ഹൃദയവ്യവസ്ഥയെ  കഫീൻ ബാധിക്കുകയും ഇത് ഹൈപ്പർടെൻഷൻ, വർധിച്ച ഹൃദയമിടിപ്പ്, ക്രമംതെറ്റിയ ഹൃദയമിടിപ്പ് ഇവയ്ക്ക് കാരണമാകുകയും ചെയ്യും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ വളരെ ശ്രദ്ധിച്ചു മാത്രമേ കഫീൻ ഉപയോഗിക്കാവൂ.

കഫീൻ ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. പ്രായമായവരിൽ പ്രത്യേകിച്ച് മൂത്രത്തിന്റെ ഉൽപാദനം വർധിപ്പിക്കാനും മൂത്രം നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാവാനും ഇത് കാരണമാകുന്നു. ഇതുമൂലം ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാവുകയും വളരെ പെട്ടെന്ന് മൂത്രം പോകുന്ന അവസ്ഥ വരുകയും ഇതു മൂലം അസൗകര്യവും അസ്വസ്ഥതയും ഉണ്ടാകാനും കാരണമാകും.

coffee