ബാര്‍ബിക്യൂ ചിക്കന്‍ തയാറാക്കിയ ശേഷം കെടുത്താതെ വിട്ട കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലില്‍ 2 യുവാക്കള്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണന്‍ എന്നിവരാണു ചിന്നപ്പള്ളത്തെ റിസോര്‍ട്ടില്‍ ഉറക്കത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍മാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയില്‍ ഉറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണു യുവാക്കള്‍ റിസോര്‍ട്ടില്‍ എത്തിയത്. ലിവിങ് റൂമില്‍ ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണു സംഘം ഉറങ്ങാന്‍ പോയത്. രാവിലെ യുവാക്കള്‍ ഉണരാതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അടുപ്പ് കെടുത്താതിരുന്നതിനാല്‍ രൂപപ്പെട്ട വിഷാംശമുള്ള വാതകങ്ങള്‍ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു.
കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് യുവാക്കള്‍ മരിച്ചു
ബാര്‍ബിക്യൂ ചിക്കന്‍ തയാറാക്കിയ ശേഷം കെടുത്താതെ വിട്ട കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലില്‍ 2 യുവാക്കള്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണന്‍ എന്നിവരാണു ചിന്നപ്പള്ളത്തെ റിസോര്‍ട്ടില്‍ ഉറക്കത്തില്‍ മരിച്ചത്
New Update
00:00
/ 00:00