മൊബൈല്‍ ചാര്‍ജിങ് കേബിളില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബെഡ്ഡിനടുത്തുള്ള പ്ലഗില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഉറക്കത്തിനിടെ കൈ അറിയാതെ കേബിളില്‍ തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.

author-image
Prana
New Update
charging

ഹൈദരാബാദ്: ഉറക്കത്തിനിടെ അറിയാതെ മൊബൈല്‍ ചാര്‍ജിങ് കേബിളില്‍ തൊട്ട യുവാവ് ഷോക്കേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മലോത് അനില്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം.
ബെഡ്ഡിനടുത്തുള്ള പ്ലഗില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഉറക്കത്തിനിടെ കൈ അറിയാതെ കേബിളില്‍ തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.
വീട്ടുകാര്‍ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് അനിലിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ 40കാരനും സമാനരീതിയില്‍ മരിച്ചിരുന്നു. തന്റെ വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ വെള്ളം ചൂടാക്കുന്നതിനിടെ അബദ്ധത്തില്‍ ഇലക്ട്രിക് ഹീറ്ററില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം. നേരത്തെ, മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ ജി. നരേഷ് എന്നയാളും ഷോക്കേറ്റ് മരിച്ചിരുന്നു.

 

mobile phone mobile charging death electric shock