ആശങ്ക പറന്നകന്നു; എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രിച്ചി വിമാനത്താവളത്തെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.

author-image
Prana
New Update
air india expss

ചെന്നൈ: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രിച്ചി വിമാനത്താവളത്തെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.
ഷാര്‍ജ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ട്രിച്ചിയുടെ ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടിമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. 20ലധികം ആംബുലന്‍സുകളും ഫയര്‍ യൂണിറ്റുകളുമടക്കം സജ്ജമാക്കി അടിയന്തര സാഹചര്യം നേരിടാനുള്ള വന്‍ ക്രമീകരണവും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.
ഷാര്‍ജയിലേക്ക് പുറപ്പെട്ട അതആ613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ അധികവും തമിഴ്‌നാട് സ്വദേശികളാണ്.

 

aeroplane airindia express