ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്ത്; ഇന്ത്യ എത്രാമത് ? അറിയാം

ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഏജൻസിയായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിങ്ങ്.

author-image
Greeshma Rakesh
New Update
passports

worlds most powerful passports 2024 ist released

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡിൽഹി: ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ പാസ്‌പോർട്ട് 82-ാം സ്ഥാനത്ത്.ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഏജൻസിയായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിങ്ങ്. ഇന്ത്യയുടെ നിലവിലെ റാങ്ക് സെനഗൽ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടേതിന് സമാനമാണ്.

പട്ടിക പ്രകാരം 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് .192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നൽകുന്ന ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടാണ് രണ്ടാമത്. റാങ്കിങ്ങിൽ മൂന്നാമതെത്തിയത് ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്‌സംബർഗ്, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ്. ഈ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്. ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കൊപ്പം ബ്രിട്ടൻ നാലാമതാണ്. ഓസ്ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിട്ടു.അതെസമയം  186 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി അമേരിക്ക എട്ടാം സ്ഥാനത്തേക്ക് വീണു.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാൻഡ്‌ തുടങ്ങിയ ജനപ്രിയ രാജ്യാന്തര കേന്ദ്രങ്ങൾ ഉൾപ്പെടെ 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്പോർട്ട് പട്ടികയിൽ 82-ാം സ്ഥാനത്താണ്. പാസ്പോർട്ട് ഉടമകൾക്ക് 33 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകിക്കൊണ്ട് അയൽരാജ്യമായ പാകിസ്ഥാൻ 100-ാം സ്ഥാനത്താണ്. 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിതമായി എത്തിച്ചേരാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയുടെ ഏറ്റവും അവസാനം.


2024-ലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ ഇവയാണ്

  • സിംഗപ്പൂർ (195 ലക്ഷ്യസ്ഥാനങ്ങൾ)
  • ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ (192)
  • ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ (191)
  • ബെൽജിയം, ഡെൻമാർക്ക്, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം (190)
  • ഓസ്‌ട്രേലിയ, പോർച്ചുഗൽ (189)
  • ഗ്രീസ്, പോളണ്ട് (188)
  • കാനഡ, ചെക്കിയ, ഹംഗറി, മാൾട്ട (187)
  • യുണൈറ്റഡ് സ്റ്റേറ്റ്സ് (186)
  • എസ്തോണിയ, ലിത്വാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (185)
  • ഐസ്‌ലാൻഡ്, ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ (184)



 

 

india singapore worlds most powerful passports 2024