ഡൽഹിയിലെ വായു ലോകത്തിലെ ഏറ്റവും മലിനമായത്: 10 നഗരങ്ങളുടെ എ.ക്യു.ഐ.

സ്വിസ് സ്ഥാപനമായ എ.ക്യു.ഐയുടെ റിപ്പോർട്ടു പ്രകാരം,ദീപാവലി ആഘോഷങ്ങളിലൂടെ ഇന്ത്യയിൽ വായു മലിനീകരണം വൻ തോതിൽ വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി മാറിയിരിക്കുകയാണ് രാജ്യ തലസ്ഥാനം

author-image
Rajesh T L
New Update
DELHI

(PTI Photo/Kamal Singh)

ന്യുഡൽഹി :സ്വിസ് സ്ഥാപനമായ  ഐക്യുഐയുടെ  റിപ്പോർട്ടു പ്രകാരം,ദീപാവലി ആഘോഷങ്ങളിലൂടെ  ഇന്ത്യയിൽ  വായു  മലിനീകരണം വൻ തോതിൽ  വർദ്ധിച്ചു.  ഈ  സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി മാറിയിരിക്കുകയാണ്  രാജ്യ  തലസ്ഥാനം.

സമീപ വർഷങ്ങളിൽ വായു മലിനീകരണം തടയുന്നതിനായി സർക്കാർ പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിരവധിപേർ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു.സർക്കാരിന്റെ നിർദേശത്തെ നിരവധി ആളുകൾ അവഗണിച്ചു.ഇതിനു പിന്നാലെയാണ് ഡൽഹി നഗരത്തിൽ മുഴുവനായും കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്.ഇത് വായു മലിനീകരണ റാങ്കിംഗിൽ ഡൽഹിയെ ഒന്നാമതെത്തിച്ചു.

മാത്രമല്ല അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ ഡൽഹിക്ക് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്.ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലും മാലിന്യം കലർന്ന പുക മഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് നഗരനിവാസികൾ ആശങ്ക പ്രകടിപ്പിച്ചു.ലോകത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം സംഭവിക്കുന്ന 10 നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ് 
നിലവിൽ ഡൽഹി

 1. ഡൽഹി, ഇന്ത്യ

 2. ലാഹോർ, പാകിസ്ഥാൻ

 3. ബെയ്ജിംഗ്, ചൈന

 4. ധാക്ക, ബംഗ്ലാദേശ്

 5. വുഹാൻ, ചൈന

 6. മുംബൈ, ഇന്ത്യ

 7. കാഠ്മണ്ഡു, നേപ്പാൾ

 8. ബാഗ്ദാദ്, ഇറാഖ്

 9. ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്

 10. കറാച്ചി, പാകിസ്ഥാൻ

Diwali diwali festival diwali fwstival Delhi Air pollution