പ്രണയം എതിര്‍ത്തു; മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

വിവാഹിതയാണ് പവിത്ര. 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി ചെയ്തതു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്.

author-image
Rajesh T L
Updated On
New Update
Murder case
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: പ്രണയം എതിര്‍ത്തതിന് കാമുകനൊപ്പം ചേര്‍ന്ന് മകള്‍ അമ്മയെ കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകന്‍ ലവ്ലേഷ് (20) എന്നിവരാണ് പിടിയിലായത്. 

പവിത്രയുടെ അമ്മ ജയലക്ഷ്മിയെയാണ് കൊലപ്പെടുത്തിയത്. വിവാഹിതയാണ് പവിത്ര. 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി ചെയ്തതു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. ശുചിമുറിയില്‍ കാല്‍ തെന്നി വീണ് അമ്മയുടെ ബോധം പോയെന്നും മുറിയില്‍ കൊണ്ടുവന്ന് കിടത്തിയപ്പോഴേയ്ക്കും മരിച്ചെന്നുമാണ് പവിത്ര ആദ്യം പൊലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. 

എന്നാല്‍ ശ്വാസംമുട്ടിയാണ് ജയലക്ഷ്മി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പവിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. 

 

police Bengaluru Crime murder Arrest