കനത്ത മഴ: മുംബൈയിൽ ഓവുചാലിൽ വീണ് 45 കാരിക്ക് ദാരുണാന്ത്യം

വിമൽ ഗെയ്ക്വാദ് (45) ആണ് മരിച്ചത്.കനത്ത മഴ തുടരുന്ന മുംബൈയിൽ പഴയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.

author-image
Greeshma Rakesh
New Update
woman dies after falling into drain in andheri amid heavy rain in mumbai

മരിച്ച വിമൽ ഗെയ്ക്വാദ് (45)

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: മുംബൈയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് അന്ധേരിയിലെ എം.ഐ.ഡി.സി ഏരിയയിൽ അഴുക്കുചാലിൽ വീണ് സ്ത്രീ മരിച്ചു. വിമൽ ഗെയ്ക്വാദ് (45) ആണ് മരിച്ചതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അധികൃതർ അറിയിച്ചു.മുംബൈ അഗ്നിശമന സേന അവരെ കൂപ്പർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കനത്ത മഴ തുടരുന്ന മുംബൈയിൽ പഴയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.

മുമ്പ്ര ബൈപാസിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് മണിക്കൂറിലധികം ഗതാഗതക്കുരുക്കുണ്ടായി. കുർള ഈസ്റ്റ് ഏരിയ, നെഹ്‌റു നഗർ, ചെമ്പൂർ എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. മഴയെ തുടർന്ന് കുർള പാലത്തിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി.ജെ.സി.ബി ഉപയോഗിച്ച് താനെ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതം പുനസ്ഥാപിച്ചു.

ശക്തമായ മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഇന്ന് മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവ്വീസുകൾ മുടങ്ങി.സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.മുംബൈയിലേക്കുള്ള 14 വിമാന സർവിസുകൾ വഴിതിരിച്ചുവിട്ടു. 

താഴ്ന്ന മേഖലകൾ വെള്ളത്തിലായതോടെ പലയിടത്തും യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തേക്ക് ഇറങ്ങേണ്ടതുള്ളൂവെന്നും മുംബൈ കോർപറേഷൻ അഭ്യർഥിച്ചു.റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്കൽ ട്രെയിൻ സർവിസുകൾ തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെ 100 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്.

 

mumbai heavy rain death