മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കേസ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവിലറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച നടക്കാനിരിക്കുന്ന ബന്ദ് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതല്ല, അധര്‍മ്മത്തിനെതിരെയാണ്. മഹാരാഷ്ട്രയിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് ബന്ദ് നടക്കുന്നതെന്നും ജാതി മത ഭേദമന്യേ ജനങ്ങള്‍ സംയുക്തമായി ബന്ദില്‍പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്പോഴും ബദ്‌ലാപൂരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുന്നത് തുടരുകയാണ്. ഇത് പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവിലേക്കിറങ്ങുമെന്നും താക്കറെ വ്യക്തമാക്കി.
ബദ്‌ലാപൂരില്‍ നാല് വയസ് മാത്രം പ്രായമുള്ള കുട്ടികളെ ലൈം?ഗിക പീഡനത്തിന് ഇരയാക്കിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓ?ഗസ്റ്റ് 17നായിരുന്നു സംഭവത്തില്‍ പ്രതിയായ സ്‌കൂളിലെ ശുചീകരണ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. 25ഓളം പൊലീസ് ഉദ്യോ?ഗസ്ഥര്‍ക്കാണ് പ്രതിഷേധങ്ങള്‍ക്കിടെ പരിക്കേറ്റത്. നിലവില്‍ 72ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പോക്‌സോ നിയമത്തിലെ 19ാം വകുപ്പിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞദിവസം സംഭവത്തില്‍ പ്രതിയായ അക്ഷയ് ഷിന്‍ഡെയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. ഒരു സംഘം നാട്ടുകാര്‍ പ്രതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും വീട്ടിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം അടിച്ചുതകര്‍ക്കുകയുമായിരുന്നു. നേരത്തെ അക്ഷയ് ഷിന്‍ഡെയുടെ കസ്റ്റഡി താനെ കോടതി ഓഗസ്റ്റ് 26വരെ നീട്ടിയിരുന്നു. ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ഓഗസ്റ്റ് 17നാണ് പ്രതി നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്വകാര്യഭാഗങ്ങളില്‍ വേദനയനുഭവപ്പെടുന്നുവെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.