രാഹുലിന്റെ നാവ് മുറിച്ചാല്‍ 11 ലക്ഷം നല്‍കുമെന്ന് ; വിവാദം

ശിവസേന ഷിന്‍ഡേ വിഭാഗം എം.എല്‍.എ. സഞ്ജയ് ഗെയ്ക്‌വാദ് എം.എല്‍.എ.യാണ് രാഹുലിന്റെ നാവ് മുറിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. സംവരണവുമായി ബന്ധപ്പെട്ട രാഹുലിന്റെ പരാമര്‍ശത്തോടുള്ള വിയോജിപ്പിന് പിന്നാലെയാണ് വിവാദ പ്രസ്താവന.

author-image
Prana
New Update
rahul gandhi
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന ഷിന്‍ഡേ വിഭാഗം എം.എല്‍.എ. സഞ്ജയ് ഗെയ്ക്‌വാദ് എം.എല്‍.എ.യാണ് രാഹുലിന്റെ നാവ് മുറിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. സംവരണവുമായി ബന്ധപ്പെട്ട രാഹുലിന്റെ പരാമര്‍ശത്തോടുള്ള വിയോജിപ്പിന് പിന്നാലെയാണ് വിവാദ പ്രസ്താവന.

'ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ വിദേശത്ത് വെച്ച് സംസാരിച്ചു. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്താക്കുന്ന പ്രതികരണമായിരുന്നു ഇത്. സംവരണത്തെ എതിര്‍ക്കുന്നതിന്റെ മാനസികാവസ്ഥയാണ് ഇത് പ്രകടമാക്കുന്നത്. രാഹുലിന്റെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കാം', ഗെയ്ക്‌വാദ് പറഞ്ഞു.

അതേസമയം, ഗെയ്ക്‌വാദിനെ തള്ളി മഹാരാഷ്ട്ര ബി.ജെ.പി. രംഗത്തെത്തി. സംസ്ഥാനത്ത് ശിവസേനയുടെ ഘടകക്ഷിയാണ് ബി.ജെ.പി. ഗെയ്ക്‌വാദിന്റെ അഭിപ്രായങ്ങളെ അം?ഗീകരിക്കാനാവില്ല. എന്നാല്‍, പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ്‌റു സംവരണത്തെ എതിര്‍ത്തിരുന്നു എന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.

shivasena shinde controversy rahul gandhi shivsena mla