എന്തുകൊണ്ട് കൂടുതല്‍ കുട്ടികളെ ജനിപ്പിച്ചുകൂടാ: സ്റ്റാലിന്‍

കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു പിന്നാലെ സമാന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും രംഗത്ത്.

author-image
Prana
New Update
m k stalin

കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു പിന്നാലെ സമാന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും രംഗത്ത്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും അഭിപ്രായം.
ചെന്നൈയില്‍ എച്ച്ആര്‍, സിഇ വകുപ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ പങ്കെടുക്കവെയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. 'പതിനാറും പെറു പെരു വാഴ്വു വാഴ്ഗ' എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകള്‍ക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനര്‍ഥം.
എന്നാല്‍ തമിഴ്‌നാട്ടില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ കുറയുന്ന ഒരു സാഹചര്യത്തില്‍ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മള്‍ കുറച്ച് കുട്ടികള്‍ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായിക്കൂടായെന്നും സ്റ്റാലിന്‍ ചോദിച്ചു.

 

tamilnadu m k stalin