ആര് രാജ്യം ഭരിക്കും? സർക്കാർ രൂപീകരിക്കാൻ ബിജെപിയും ഇൻഡ്യാ സഖ്യവും, നിർണായക യോഗങ്ങൾ ഇന്ന്

കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണം വേഗത്തിലാക്കാനാണ് ബി.ജെ.പി ലക്ഷ്യം.എന്നാൽ എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെയും ഇൻഡ്യാ സഖ്യത്തിന്റെയും ശ്രമം.

author-image
Greeshma Rakesh
Updated On
New Update
rahul gandhi

who will rule country bjp and india alliance to form government with support of allies important meetings today

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിന് ചർച്ചകൾ സജീവമാക്കി ബി.ജെ.പിയും ഇൻഡ്യാ സഖ്യവും. ഇരുമുന്നണികളും ഇന്ന് നേതൃയോഗം ചേരും. ടി.ഡി.പിയും, ജെ.ഡി.യുവും ആർക്കൊപ്പം നിൽക്കുമെന്നത് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണം വേഗത്തിലാക്കാനാണ് ബി.ജെ.പി ലക്ഷ്യം.എന്നാൽ എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെയും ഇൻഡ്യാ സഖ്യത്തിന്റെയും ശ്രമം.

നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇൻഡ്യാ മുന്നണിക്ക് 28 സീറ്റ് അധികം ലഭിക്കും. കൂടുതൽ ചർച്ചകൾക്കായി ഇൻഡ്യാ സഖ്യവും, എൻ.ഡി.എയും ഇന്ന് നേതൃയോഗങ്ങൾ ചേരും.അതേസമയം ചന്ദ്രബാബു നായിഡുവുമായും ഇൻഡ്യാ നേതാക്കൾ ആശയവിനിമയം നടത്തിയെങ്കിലും നരേന്ദ്രമോദിയും ബി.ജെ.പിയും അഭിനന്ദിച്ച ചന്ദ്രബാബു നായിഡു എൻ.ഡി.എയിൽ തന്നെ തുടരുമെന്നാണ് സൂചന.

അതേസമയം നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം ഇൻഡ്യാ സഖ്യം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇൻഡ്യാ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി കൂടെക്കൂട്ടാനാണ് ശ്രമം.എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 സീറ്റ് മാത്രം നേടിയിട്ടും ബിഹാറിലെ മുഖ്യമന്ത്രി പദം കൈക്കലാക്കിയ നിതീഷിന്റെ തന്ത്രങ്ങൾ ബി.ജെ.പി ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

 

 

BJP government INDIA alliance loksabha election 2024 results