ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത ജലക്ഷാമം: മുന്നറിയിപ്പുമായി ആഗോള ഏജന്‍സി

കല്‍ക്കരി പവര്‍ ജനറേറ്ററുകള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി ജലത്തെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുടെ ക്രെഡിറ്റ് ഹെല്‍ത്തിന് ഇത് ഹാനികരമാകും. സാമ്പത്തിക വളര്‍ച്ചയിലെ അസ്ഥിരത ഉയര്‍ത്തുമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി

author-image
Prana
New Update
water crisis

water scarcity

Listen to this article
0.75x 1x 1.5x
00:00 / 00:00

ജലക്ഷാമം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്സ്. കല്‍ക്കരി പവര്‍ ജനറേറ്ററുകള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി ജലത്തെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുടെ ക്രെഡിറ്റ് ഹെല്‍ത്തിന് ഇത് ഹാനികരമാകും. വര്‍ധിച്ചുവരുന്ന ജലപ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ അസ്ഥിരത ഉയര്‍ത്തുമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ജലക്ഷാമം കൃഷിയെ ബാധിച്ചേക്കാം. ഇത് ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റത്തിനും ചില ബിസിനസുകളുടെ വരുമാനം കുറയുന്നതിനും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, ഇന്ത്യയുടെ വളര്‍ന്നുവരുന്ന സുസ്ഥിര സാമ്പത്തിക വിപണി കമ്പനികളെ ജല നിക്ഷേപത്തിന് ധനസഹായം നല്‍കാന്‍ സഹായിക്കും. 2024 ഫെബ്രുവരിയില്‍ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദ്രവ മലിനജല മാനേജ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി 12 മില്യണ്‍ ഡോളര്‍ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കി. 2021ല്‍ ഗാസിയാബാദ് ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കായി 18 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇടക്കാല ബജറ്റില്‍ ഗംഗാ പുനരുജ്ജീവനത്തിനായി കേന്ദ്രം 2.52 ബില്യണ്‍ ഡോളര്‍ അനുവദിച്ചതും ജല നിക്ഷേപത്തിന് ഉദാഹരണങ്ങളാണ്. ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ ശരാശരി വാര്‍ഷിക ജലലഭ്യത 2021-ലെ 1,486 ക്യുബിക് മീറ്ററില്‍ നിന്ന് 2031-ഓടെ 1,367 ക്യുബിക് മീറ്ററായി കുറയാന്‍ സാധ്യതയുണ്ടെന്നും മൂഡീസ് പറയുന്നു. 1,700-ല്‍ താഴെയുള്ള അളവ് ജലസമ്മര്‍ദ്ദത്തിന്റെ അടയാളമായാണ് ഇന്ത്യ കണക്കാക്കുന്നത്. 1,000 ക്യുബിക് മീറ്റര്‍ ജലക്ഷാമത്തിന്റെ പരിധിയായും കണക്കാക്കുന്നു.അതേസമയം വ്യവസായത്തില്‍ ജലത്തിന്റെ ആവശ്യകത 2025-ല്‍ 2.1 ശതമാനത്തില്‍ നിന്ന് 2050-ഓടെ 4.4 ശതമാനമായി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ കാലയളവില്‍ ജലത്തിന്റെ ഊര്‍ജ്ജ ആവശ്യം ആറിരട്ടിയായി 9 ശതമാനമായും വളരും. water scarcity

 

water scarcity