മെഹ്സാന: ഗുജറാത്തിൽ ഭിത്തി തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കുഴിയെടുക്കുന്നതിനിടെയാണ് ഭിത്തി തകർന്ന് വീണത്. നിരവധിപേർ മണ്ണിനടിയൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മെഹ്സാന ജില്ലാ ആസ്ഥാനത്ത് നിന്ന് 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപമാണ് സംഭവം. ജസൽപൂർ ഗ്രാമത്തിലെ സ്റ്റീൽ ഐനോക്സ് സ്റ്റെയിൻലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ ഭൂഗർഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.