പ്രോട്ടോക്കോള്‍ ലംഘനം, രാഷ്ട്രപതിക്ക് പരാതി നല്‍കി കെ.പി.സി.സി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത.് ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന്റെ ആദ്യത്തെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷവുമായിരുന്നു ഇത്.

author-image
Prana
New Update
e
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിപക്ഷനേതാവിന്റെ സ്ഥാനം കേന്ദ്ര മന്ത്രിമാരടങ്ങുന്ന ഏഴാം പട്ടികയില്‍. പ്രോട്ടോകോള്‍ ലംഘനത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി. വക്താവ്  അനില്‍ ബോസ് രാഷ്ട്രപതിക്കു പരാതി നല്‍കി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചിരുന്നു. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയിലാണ് സീറ്റ് നല്‍കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോള്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത.് ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന്റെ ആദ്യത്തെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷവുമായിരുന്നു ഇത്. കുര്‍ത്തയും സ്യൂട്ടും ധരിച്ചാണ് രാഹുല്‍ ഗാന്ധി ചടങ്ങിനെത്തിയത്.

kpcc