'അന്ന് കരുത്തേകിയത് പ്രിയങ്ക'; പ്രചാരണത്തിന് തുടക്കമിട്ട് വിനേഷ് ഫോഗട്ട്

കഴിഞ്ഞ ദിവസമാണ് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽനിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്.

author-image
Vishnupriya
New Update
vin
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോൾ കരുത്തുതന്നത് പ്രയങ്ക ​ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

താൻ ഇന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ​ഗുസ്തിയിലൂടെയാണ്. കോൺഗ്രസിന് നന്ദി പറയുന്നു. തിരഞ്ഞെടുപ്പിൽ സീറ്റുതന്നതുകൊണ്ടുമാത്രമല്ല, ഞങ്ങൾ തെരുവിലിരുന്നപ്പോൾ പ്രിയങ്ക ​ഗാന്ധി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് രാജ്യംവിടേണ്ടിവരുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ തോൽക്കരുത്, ഗുസ്തിയിലൂടെ ഉത്തരം നൽകണമെന്ന് പറഞ്ഞ് ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്നും ജനങ്ങൾ വളരെ ആവേശത്തിലാണ്, അവർ സ്നേഹവും പിന്തുണയും നൽകുന്നു. അവരുടെ കണ്ണിൽ താൻ ഒരു വിജയിയാണ്. അതിലും വലുതായി മറ്റൊന്നുമില്ല, വിനേഷ് കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസമാണ് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽനിന്ന് രാജിവെച്ചശേഷമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പുനിയയേയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഇരുവരും എ.ഐ.സി.സി. ആസ്ഥാനത്തെത്തിയത്.

vinesh phogat hariyana election