രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച വിനേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിലെത്തിയ ശേഷം 100 ഗ്രാം ഭാരം കൂടിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട താരം പിന്നാലെ ഗുസ്തി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനം. ജിന്ദ് ജില്ലയിലെ ജുലാന മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിനേഷ്. പോരാട്ടത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായ വിനേഷ് ഇക്കുറി മണ്ഡലം പിടിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചുപറയുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണത്തിന് തുടക്കംകുറിച്ചു. ഇതിനൊപ്പം അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താരത്തിന്റെ വരുമാനവും സ്വത്തുവിവരങ്ങളും ഉള്‍പ്പെടുന്നുണ്ട്. സത്യവാങ്മൂലം അനുസരിച്ച് വിനേഷിന്റെ പേരില്‍ മൂന്നു കാറുകളുണ്ട്. ഏകദേശം 35 ലക്ഷം വിലവരുന്ന വോള്‍വോ എക്‌സ് സി 60, 12 ലക്ഷം വിലവരുന്ന ഹ്യുണ്ടായ് ക്രെറ്റ, 17 ലക്ഷം വിലവരുന്ന ടൊയോട്ട ഇന്നോവ എന്നിവയാണ് താരത്തിന്റെ പേരിലുള്ളത്. ഒരു കാറിന്റെ ലോണ്‍ തിരിച്ചടയ്ക്കുന്നുമുണ്ട്.
ഏകദേശം രണ്ടു കോടി രൂപ വിലവരുന്ന വസ്തുവും വിനേഷിന്റെ പേരിലുണ്ട്. കൈവശം 1.95 ലക്ഷം രൂപയാണുള്ളതെന്നും വിനേഷ് സത്യവാങ്മൂലത്തില്‍ പറയുന്നു. ആദായനികുതി റിട്ടേണ്‍ പ്രകാരം 202324 സാമ്പത്തിക വര്‍ഷത്തെ വിനേഷിന്റെ വരുമാനം 13,85,000 രൂപയാണ്.
ഹരിയാണയില്‍ 90 നിയമസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞടുപ്പ് ഒക്ടോബര്‍ അഞ്ചിനാണ്. എട്ടിന് ഫലമറിയാം.
വിനേഷ് ഫോഗട്ടിന് 3 കാറുകള്‍, 2 കോടിയുടെ വസ്തു
ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച വിനേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്.
New Update
00:00
/ 00:00