ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനം വൻ ജനാവലിയെ സാക്ഷ്യപ്പെടുത്തി തുടക്കം കുറിച്ചു . വൈകിട്ട് നാലുമണിയോടെയാണ് സമ്മേളനം ആരംഭിച്ചത്. മാസ് എൻട്രിയോടെയാണ് വിജയ് ജനസാഗരങ്ങൾക്കിടയിലേക്കെത്തിയത്. വേദിക്കു മുന്നിൽ പ്രത്യേകം തയാറാക്കിയ റാംപിലൂടെ നടന്ന് ആയിരക്കണക്കിന് ജനങ്ങളെയും പ്രവർത്തകരെയും വിജയ് അഭിവാദ്യം ചെയ്തു.വേദിയിൽ പാർട്ടിയുടെ ഗാനവും അവതരിപ്പിച്ചു. പാർട്ടി ഗാനം പ്രവർത്തകരെയും ജനങ്ങളെയും ആവേശം കൊള്ളിച്ചു.
100 അടി ഉയരത്തിലുള്ള കൊടിമരത്തിൽ പാർട്ടി പതാകയും വിജയ് ഉയര്‍ത്തി. ജനിച്ചവരെല്ലാം തുല്യരാണ് അതാണ് പാര്‍ട്ടിയുടെ തത്വശാസ്ത്രമെന്നും വിജയ് പ്രഖ്യാപിച്ചു. സാമൂഹ്യനീതിയും മതേതരസമൂഹമാണ് തമിഴകം വെട്രി ലക്ഷ്യമിടുന്നതെന്നും വേദിയിൽ പ്രഖ്യാപനം നടത്തി.വേദിയെ ഇളക്കി മറിച്ചു കൊണ്ടായിരുന്നു വിജയുടെ പ്രസംഗം തുടങ്ങുന്നത്. ഞാനും നീയുമല്ല നമ്മളാണെന്നും വിശ്വാസത്തെ എതിർക്കില്ലെന്നും വിജയ് പറയുന്നു.രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം.പെരിയാർ, കാമരാജ്, അംബേദ്‌കർ സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ ഉൾപ്പടെയുള്ള ധീര വനിതകൾ വഴികാട്ടികൾ . മാറാത്തവയെ എതിർത്ത് മാറ്റും.രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്.വാക്കുകൾ പ്രവർത്തികളിലൂടെ കാണിക്കും. അഴിമതിയും വർഗീയതയുമാണ് നമ്മുടെ ശത്രുക്കൾ. ഇനിയൊരു പിന്മാറ്റമില്ല. അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കും. നമ്മുടെ രാഷ്ട്രീയം പണത്തിനു വേണ്ടിയല്ല. അതിൽ എ ടീമോ ബി ടീമോ ഇല്ല. എല്ലാ സീറ്റിലും മത്സരിക്കും. ഡിഎംകെ ക്കെതിരെയും വിജയ് കടന്നാക്രമിച്ചു . ദ്രാവിഡ മോഡലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയുമാണ് ഡിഎംകെ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ വിജയിയായി ഞാൻ നിങ്ങൾക്കൊപ്പം ഉണ്ട്. എന്നെ വിശ്വസിക്കുന്നവർക്ക് നല്ലത് ചെയ്യണം. ഒടുവിൽ വിക്രവാണ്ടിയെ ആവേശം കൊള്ളിച്ചാണ് വിജയ് മടങ്ങിയത്.