വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കുന്നു

ശതാബ്ദി എക്സ്പ്രസിന്റെ 150ൽ നിന്നും 130 ആക്കിയാവും കുറക്കുക. സ്പീഡ് കുറക്കുന്നത് വഴി 25 മുതൽ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകൾ റെയിൽവേ ബോർഡ് 2023ൽ തന്നെ തുടങ്ങിയിരുന്നു.

author-image
Anagha Rajeev
New Update
t
Listen to this article
0.75x 1x 1.5x
00:00 / 00:00

വന്ദേഭാരതും ഗതിമാനും ഉൾപ്പടെ പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചില റൂട്ടുകളിൽ 160ൽ നിന്നും 130 ആക്കി വേഗത കുറക്കാ​നാണ് റെയിൽവേ ഒരുങ്ങുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ട്രെയിൻ നമ്പർ: 12050/12049(ഡൽഹി-ഝാൻസി-ഡൽഹി) ഗതിമാൻ എക്സ്പ്രസ്, 22470/22469(ഡൽഹി-ഖജുരാഹോ-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171(ഡൽഹി-റാണി കമലാപട്ടി-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറക്കാനൊരുങ്ങുന്നത്.

ശതാബ്ദി എക്സ്പ്രസിന്റെ 150ൽ നിന്നും 130 ആക്കിയാവും കുറക്കുക. സ്പീഡ് കുറക്കുന്നത് വഴി 25 മുതൽ 30 മിനിറ്റ് വരെ യാത്രാസമയം കൂടും.
ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകൾ റെയിൽവേ ബോർഡ് 2023ൽ തന്നെ തുടങ്ങിയിരുന്നു. 2024 ജൂണിലാണ് നോർത്ത് സെൻട്രൽ റെയിൽവേ സ്പീഡ് കുറക്കുന്നതിനായി പുതിയ നിർദേശം സമർപ്പിച്ചത്. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിലാണ് ഈ ട്രെയിനുകൾക്ക് കൂടുതൽ സുരക്ഷിതമായി ഓടാൻ സാധിക്കുകയെന്നും റെയിൽവേ സേഫ്റ്റി കമീഷണറുടെ വിലയിരുത്തലുണ്ട്. തീരുമാനം അംഗീകരിച്ചാൽ പത്തോളം ട്രെയിനുകളുടെ സമയത്തിൽ മാറ്റം വന്നേക്കും. 

vandhebarath