ന്യൂഡൽഹി: സെമി-ഹൈ സ്പീഡ് ട്രെയിൻ ആയ വന്ദേ ഭാരത് വിജയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന ആദ്യത്തെ വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയിൽ.തുടർന്ന് വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പ് ട്രാക്കിലാകും.വന്ദേ മെട്രോ ട്രെയിനുകൾ 100 മുതൽ 250 കിലോമീറ്റർ വരെയുള്ള റൂട്ടുകളിലും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 1,000 കിലോമീറ്ററിലധികം ദൈർഘ്യത്തിലും ഓടുമെന്ന് ഇന്ത്യൻ റെയിൽവെ അവകാശപ്പെടുന്നു.
12 കോച്ചുകളുടെ ഡിഫോൾട്ട് കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന വന്ദേ ഭാരത് മെട്രോ 16 കോച്ചുകൾ വരെ ഉൾക്കൊള്ളിപ്പിക്കാനാകുമ.ഇത് യാത്രക്കാർക്കും സഹായകരമാകും.വന്ദേ മെട്രോ ട്രെയിനുകൾ 124 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. ലഖ്‌നൗ-കാൺപൂർ, ആഗ്ര-മഥുര, ഡൽഹി-രേവാരി, ഭുവനേശ്വർ-ബാലസോർ, തിരുപ്പതി-ചെന്നൈ എന്നിവയാണ് ചില റൂട്ടുകൾ.
നിലവിലുള്ള റെയിൽവേ ട്രാക്കുകളിൽ ഓടുന്ന ഈ എസി ട്രെയിനുകൾ വലിയ മെട്രോപൊളിറ്റൻ കേന്ദ്രങ്ങൾക്കും പുറത്തെ കമ്മ്യൂണിറ്റികൾക്കും ഇടയിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കളുടെയും കൂടുതൽ റിസർവ് ചെയ്യാത്തവരുടേയും ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.വിശാലമായ ഇൻ്റീരിയറുകളും വലിയ ഓട്ടോമാറ്റിക് വാതിലുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വന്ദേ മെട്രോ ട്രെയിനുകൾ പൊതുവിഭാഗം യാത്രക്കാരുടെ, പ്രത്യേകിച്ച് ദിവസേന യാത്ര ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നതാണ്.
അതെസമയം ഈ സാമ്പത്തിക വർഷത്തിൽ കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ 50 പുഷ്-പുൾ തരം അമൃത് ഭാരത് ട്രെയിനുകൾക്കായി ദേശീയ ട്രാൻസ്പോർട്ടർ പദ്ധതിയിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അത്തരത്തിലുള്ള ആദ്യത്തെ ട്രെയിൻ ഡൽഹിക്കും അയോധ്യയ്ക്കും ഇടയിൽ സർവ്വീസ് നടത്തും. ഈ ട്രെയിനുകളിൽ ഓരോന്നിനും മുന്നിലും പിന്നിലും ഓരോ എഞ്ചിനാണുള്ളത്.
2019 ഫെബ്രുവരിയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ആരംഭിച്ചതോടെ സെമി-ഹൈ സ്പീഡ് റെയിൽ യാത്രയിൽ ഇന്ത്യ വൻ കുതിപ്പ് നടത്തിയതായാണ് വിലയിരുത്തൽ.