ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ; പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കാൻ യു.പി.എസ്.സി

പൂജ ഖേദ്കറെ ഭാവിയിലെ മുഴുവൻ പരീക്ഷകളിൽ നിന്നും അയോ​ഗ്യയാക്കി. പൂജക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
IAS OFFICER

puja khedkar

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ നടപടി സ്വീകരിക്കാൻ യുപിഎസ്‍സി.ക്രമക്കേട് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായതിനു പിന്നാലെയാണ് നടപടി.പുജയുടെ ഐഎഎസ് റദ്ദാക്കാനാണ് സാധ്യത.

റദ്ദാക്കാതിരിക്കാൻ പൂജക്ക് കാരണം കാണിക്കൽ നോട്ടീസയച്ചിരിക്കുകയാണ്. പൂജ ഖേദ്കറെ ഭാവിയിലെ മുഴുവൻ പരീക്ഷകളിൽ നിന്നും അയോ​ഗ്യയാക്കി. പൂജക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനും പൊലീസിന് നിർദേശം നൽകി. 

സിവിൽ സർവീസ് നേടാൻ  വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടർന്നാണ്  മുംബൈയിലെ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്ക്കർക്ക് എതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണമാരംഭിച്ചത്. അംഗപരിമിതർക്കുള്ള പ്രത്യേക സംവരണം ലഭിക്കാൻ 51 ശതമാനം കാഴ്ച്ച പരിമിതിയുണ്ടെന്ന  വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. 

സിവിൽസർവീസ് പരിക്ഷയിൽ ആദ്യം ഐആർഎസും പിന്നീട് ഐഎഎസും നേടിയ ആളാണ് മഹാരാഷ്ട്ര വഷീം ജില്ലയിലെ അസിസ്റ്റൻറ് കളക്ടർ പൂജ ഖേദ്കർ. സിവിൽ സർവീസ് ലഭിക്കാനുള്ള സംവരണത്തിനായി വിവിധ കാലയളവിൽ നല്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമെന്നാണ് നിലവിലെ ആരോപണം. കാഴ്ച പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിൽ നിന്നും പൂജ സർട്ടിഫിക്കറ്റ് നേടിയിരുന്നു. 

ഇത്തരത്തിലുള്ള കാഴ്ച പരിമിതി ഇവർക്കില്ലെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പൂജയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ ഡോക്ടർമാരിൽ നിന്ന് അഹമ്മദ്നഗർ ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിരുന്നു. ഒബിസി സംവരണത്തിലൂടെയാണ് പുജക്ക് ഐഎഎസ് ലഭിക്കുന്നത്. കുടുംബത്തിന് നാൽപ്പത് കോടി രൂപയിൽ അധികം ആസ്തി ഉണ്ടായിട്ടും എങ്ങനെ ഇവർക്ക് ഒബിസി നോൺ - ക്രീമിലെയർ സർട്ടിഫിക്കറ്റ് കിട്ടി എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 

ഡോക്ടറായ പൂജ എം ബിബിഎസ് പഠനത്തിന് ഇതെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. യുപിഎസ് സിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.  മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും പൂജ പ്രതികരിച്ചു. 

 

 

upsc Pooja Khedkar Trainee IAS officer