പൂജ ഖേദ്കറിന്റെ ഐഎസ് സെലക്ഷന്‍ റദ്ദാക്കി യു പി എസ് സി

സിവില്‍ സര്‍വീസ് പരീക്ഷയിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ പൂജ നോണ്‍ ക്രീമി ലയര്‍ ക്വാട്ട ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് കേസെടുത്തു.

author-image
Athira Kalarikkal
New Update
pooja khedkar

he Union Public Service Commission cancelled Puja Khedkar’s provisional candidature for the Civil Services Examination

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : വിവാദ ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ യു.പി.എസ്.സി റദ്ദാക്കി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഭാവിയിലെ എല്ലാ പരീക്ഷകളില്‍ നിന്നും പൂജയെ വിലക്കുകയും ചെയ്തിട്ടുണ്ട്. ജോലി ലഭിക്കാന്‍ വ്യാജ വൈകല്യ-ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്ന ആരോപണം തെളിഞ്ഞതിനെ തുടര്‍ന്നാണ് പൂജ ഖേദ്കറിന്റെ ഐഎഎസ് സ്ഥാനാര്‍ത്ഥിത്വം യു പി എസ് സി റദ്ദാക്കിയിരിക്കുന്നത്.

സിവില്‍ സര്‍വീസ് പരീക്ഷയിലെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ പൂജ നോണ്‍ ക്രീമി ലയര്‍ ക്വാട്ട ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് കേസെടുത്തു. യു പി എസ് സിയും പൂജ ഖേദ്കറിനെതിരെ കേസെടുത്തു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് വികലാംഗരുടെ അവകാശനിയമത്തിലെ 89, 91 വകുപ്പുകള്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൂജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

upsc IAS officer Pooja khedhkar