ബുള്‍ഡോസര്‍ ഉപയോഗം തുടരും; സുപ്രീംകോടതി ഉത്തരവിനെ തള്ളി ഉത്തര്‍പ്രദേശ് മന്ത്രി

ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടിയാണെന്നും എ കെ ശര്‍മ പറഞ്ഞു.

author-image
anumol ps
New Update
buldo

സിദ്ധാര്‍ത്ഥ് നഗറില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്ന് ഊര്‍ജ വകുപ്പ് മന്ത്രി എ കെ ശര്‍മ. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടിയാണെന്നും എ കെ ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശര്‍മ.

ക്രിമിനല്‍ നടപടികളേയും മാഫിയ സംഘങ്ങളേയും തടയുന്നതിന് ബുള്‍ഡോസര്‍ ഉപയോഗിക്കാം. അത് നിയമപരമായ നടപടിയാണ്. അതില്‍ തെറ്റില്ലെന്നും ശര്‍മ പറയുന്നു. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് തളച്ചുവളര്‍ന്ന ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കുമെതിരായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതെന്നും എ കെ ശര്‍മ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 'ബുള്‍ഡോസര്‍ രാജി'നെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആണെന്ന കാരണത്താല്‍ അയാളുടെ വീട് പൊളിച്ചുകളയുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള മാര്‍ഗരേഖയുണ്ടാക്കും. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിന് ശേഷവും ബുള്‍ഡോസര്‍ രാജിനെ പിന്തുണയ്ക്കുള്ള പ്രതികരണമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയത്.

Bulldozer Raj