ഹത്രാസില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ ജോലി നല്‍കണം:  റാംദാസ് അഠാവ്ലെ

മരിച്ചവരുടെ കുടംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കണമെന്നാണ് റാംദാസ് യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് ഭോലെ ബാബ സാമ്പത്തിക സഹായം നല്‍കണമെന്നും റാംദാസ് അഠാവ്ലെ ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Athira Kalarikkal
New Update
hathras

Union Minister Ramdas Athawale

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഹത്രാസ് : ഹത്രാസിലെ പ്രാര്‍ഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്ലെ. മരിച്ചവരുടെ കുടംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കണമെന്നാണ് റാംദാസ് യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് ഭോലെ ബാബ സാമ്പത്തിക സഹായം നല്‍കണമെന്നും റാംദാസ് അഠാവ്ലെ ആവശ്യപ്പെട്ടിട്ടുണ്ട്.


സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ ഇതുവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സബ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉള്‍പ്പടെ 6 ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

hathras stampede