കേന്ദ്ര ബജറ്റ് 2024-25; സ്വർണത്തിനും മൊബൈലിനും വില കുറയും, കാൻസർ രോ​ഗികൾക്കും ആശ്വാസം

അർബുദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്വർണം, പ്ലാറ്റിനം വെള്ളി, തുകൽ ഉൽപന്നങ്ങൾ, കടൽ വിഭവങ്ങൾ, ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവക്കാവും വില കുറയുക.

author-image
Greeshma Rakesh
New Update
gold
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ബജറ്റിൽ കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിച്ചതോടെ ​സ്വർണത്തിൽ തുടങ്ങി മൊബൈൽ ഫോണിന് വരെ രാജ്യത്ത് വില കുറയും.‌അർബുദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്വർണം, പ്ലാറ്റിനം വെള്ളി, തുകൽ ഉൽപന്നങ്ങൾ, കടൽ വിഭവങ്ങൾ, ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവക്കാവും വില കുറയുക.സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതെസമയം അമോണിയം നൈട്രേറ്റ്, പി.വി.സി ​ഫ്ലെക്സ് ബാനർ, ടെലികോം ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിക്കും.

അതെസമയം  ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോൾ കേരളത്തിന് നിരാശയായിരുന്നു. സംസ്ഥാനത്തിനായി പ്രത്യേകിച്ചായി ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല.അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികൾ കേരളത്തിനില്ല. സംസ്ഥാനത്തിൻറെ ദീർഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിൽ അതുണ്ടായില്ല. കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിൻറെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. 

കഴിഞ്ഞ പത്ത് വർഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികൾ, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയിൽവേ വികസനം, സിൽവർലൈൻ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാൻ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റിൽ അവഗണിച്ചു. അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികളും കേരളത്തിനില്ല. എല്ലാ വർഷവും കുന്നോളം ചോദിക്കും. എന്നാൽ കുന്നിക്കുരുപോലും കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും സംസ്ഥാന സർക്കാരിന്റെ പരാതി.ചോദിച്ചതൊക്കെ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും തിരിച്ചടിക്കും. വർഷങ്ങളായി തുടരുന്ന സ്ഥിരം പല്ലവിക്ക് ഇത്തവണയും ബജറ്റിൽ മാറ്റമുണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

 

 

nirmala seetaraman Union Budget 2024 -25