ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിച്ചു. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ നോക്കാം..
- നികുതി നിരക്ക് പരിഷ്കരിച്ചു
- 0-3 ലക്ഷം വരെ നികുതിയില്ല
- 3-7 ലക്ഷം വരെ അഞ്ച് ശതമാനം നികുതി
- 7-10 ലക്ഷം വരെ പത്ത് ശതമാനം10-12 ലക്ഷം വരെ 15 ശതമാനം
- 12-15 ലക്ഷം വരെ 20 ശതമാനം
- 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
- പുതിയ നികുതി ഘടന സ്വീകരിച്ചവർക്കാണ് ഇളവ്
- സോളാർ പാനലുകൾക്കും സെല്ലുകൾകൾക്കും തീരുവ നീട്ടില്ല
- പിവിസി, ഫ്ലക്സ്-ബാനറുകൾക്ക് തീരുവ 10 മുതൽ 25 ശതമാനം വരെ ആക്കി ഉയർത്തും
- 25 ധാതുക്കൾക്ക് എക്സൈസ് തീരുവ ഒഴിവാക്കി, അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
- ഇ-കോമേഴ്സ് വ്യാപാരത്തിന് TDS കുറച്ചു
- കുടുംബ പെൻഷൻകാരുടെ ഇളവ് പരിധി 15,000-ൽ നിന്ന് 25,000 ആയി ഉയർത്തി
- ആദായനികുതിയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ കൂട്ടി. പുതിയ നികുതി ഘടന സ്വീകിരച്ചവർക്ക് നേട്ടം. പരിധി
- 50,000-ത്തിൽ നിന്ന് 75,000 ആയി ഉയർത്തി
- കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു
- സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ നികുതിയിളവ് . മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന്
- ഉത്പന്നങ്ങൾക്ക് നികുതി കുറയ്‌ക്കും.
- കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും
- ആദായ നികുതി നിയമത്തിൽ സമഗ്ര പരിഷ്കാരം.നികുതിദായകരിൽ മൂന്നിൽ രണ്ട് പേരും പുതിയ നികുതി
- സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ല
- പിഎം സൂര്യഘർ മുഫ്ത് ബിജിലി യോജന-പുരപ്പുറ സൗരോർജ പദ്ധതിയിൽ മാസം 300 യൂണിറ്റ് സൗജന്യം.
- തുണിക്കും തുകലിനും വില കുറയും
- പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
- ബഹിരാകാശ സമ്പദ് വ്യവസ്ഥയ്‌ക്കായി (space economy) 10,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട്
- ഇന്നവേഷനും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ അനുസന്ധാൻ നാഷണൽ റിസർച്ച് ഫണ്ട്. അടിസ്ഥാന
- ഗവേഷണത്തിനും പ്രോട്ടോ ടൈപ്പ് വികസിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാം
- മൊബൈൽ ഫോണിനും ചാർജറിനും വില കുറയും
- സ്വർണം, വെള്ളി,പ്ലാറ്റിനം വില കുറയും
- കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
- കർഷകർക്കുള്ള ധനസഹായം 6,000 രൂപയായി തുടരും
- നളന്ദ സർവകലാശാലയുടെ വികസനത്തിന് മുൻഗണന
- ഗയ, ബോധ്ഗയ ക്ഷേത്രങ്ങൾ നവീകരിക്കും
- പ്രളയം നേരിടാൻ ബിഹാറിന് 11,500 കോടി
- മൂലധന ചെലവുകൾക്ക് 11,11,111 കോടി രൂപ
- എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി
- ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം
- നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും
- പ്രളയം നേരിടാൻ ബിഹാർ, അസം, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്ക് സഹായം
- കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്. 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ്
- പട്ടിണി അകറ്റാൻ തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ
- പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ്-4– എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകൾ
- യാഥാർത്ഥ്യമാക്കും. 25,000 ഗ്രാമീണ മേഖലകളിൽ റോഡുകൾ
- കാർഷിക ഗവേഷണത്തിന് പ്രത്യേക പദ്ധതി. ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കും
- തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി
- സ്ഥാപിക്കാൻ സഹായം
- പിഎം ആവാസ് യോജന പദ്ധതി പ്രകാരം മൂന്ന് കോടി വീടുകൾ കൂടി. നഗരങ്ങളിൽ ഒരു കോടി ഭവനങ്ങൾ
- നിർമ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു.
- ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പോളവാരം പദ്ധതി
- വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി
- മുദ്ര വായ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് ഉയർത്തിയത്.
- വനവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം
- വനവാസികൾക്ക് പ്രയോജനം
- ബിഹാറിന് പ്രത്യേക പദ്ധതി-പൂർവോദയ എന്ന പേരിലാണ് പദ്ധതി. ബിഹാറിൽ പുതിയ വിമാനത്താവളം.
- ഹൈവേ വികസനത്തിന് 26,000 കോടി. മെഡിക്കൽ കോളേജ് യഥാർഥ്യമാക്കും
- സ്ത്രീ ശാക്തീകരണത്തിന് രണ്ട് ലക്ഷം കോടി
- എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് ഗ്യാരൻ്റി സ്കീം-എംഎസ്എംഇകളുടെ വായ്പ
- ബുദ്ധിമുട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആയിരം കോടി വകയിരുത്തും
- ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം
- ജൈവ കൃഷിക്ക് പ്രോത്സാഹനം
- കിസാൻ ക്രഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങൾക്ക് കൂടി
- ഗരീബ് കല്യാൺ യോജനയുടെ പ്രയോജനം 80 കോടി പേർക്ക്
- 10,000 വ്യവസായ പരിശീലന കേന്ദ്രങ്ങൾ
- ആന്ധ്രപ്രദേശിന് പ്രത്യേക സഹായം. വിവിധ വകുപ്പുകൾ വഴി 15,000 കോടിയുടെ സഹായം
- ആദ്യമായി ജോലി നേടുന്ന യുവാക്കളുടെ ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം നൽകും. 30 ലക്ഷം
- യുവജനങ്ങളുടെ ഒരു മാസത്തെ പിഎഫ് വിഹിതമാകും നൽകുക
- തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി. പുതുതായി ജോലിയിൽ
- കയറുന്നവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെൻ്റീവായി നൽകും. 15,000 രൂപ വരെ ശമ്പളമുള്ളവർക്കാണ്
- ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടിൽ പണമെത്തും
- കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി
- അമൃത്സർ-കൊൽക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായം
- പട്ന-പൂനെ എക്സ്പ്രസ് വേ, ബുക്സാർ-ഭഗൽപൂർ ഹൈവേ, ബോധ്ഗയ-രാജ്ഗിർ-വൈശാലി- ദർഭംഗ
- റോഡ്, ബുക്സറിൽ ഗംഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈൻ പാലം എന്നിവയ്‌ക്ക് 26,000 കോടി
- രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള
- വായ്പകൾക്ക് സർക്കാർ പിന്തുണ
- മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ
- ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴിൽ ആറ് കോടി കർഷകർ
- 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ
- കാർഷിക അനുബന്ധ മേഖലകൾക്ക് 1.52 ലക്ഷം കോടി
- പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ
- വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്‌ക്ക് 1.48 ലക്ഷം കോടി
- ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ
- പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
- നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം
- അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവതയ്‌ക്ക് തൊഴിൽ, നൈപുണ്യ വികസനം