മഹാരാഷ്ട്രയ്ക്ക് പ്രകാശം ചൊരിയാന്‍ ഉദ്ധവ് താക്കറെ; ജ്വലിക്കുന്ന ടോര്‍ച്ച് ചിഹ്നം

മഹാരാഷ്ട്രയുടെ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്ന ഒരു പാര്‍ട്ടിയാണ് ശിവസേന. മുംബൈയില്‍ നിന്നു തുടങ്ങി അതിന്റെ പ്രവര്‍ത്തനം കേരളം വരെ വ്യാപിച്ചു.

author-image
Rajesh T L
New Update
balthakar

മഹാരാഷ്ട്രയുടെ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്ന ഒരു പാര്‍ട്ടിയാണ് ശിവസേന. മുംബൈയില്‍ നിന്നു തുടങ്ങി അതിന്റെ പ്രവര്‍ത്തനം കേരളം വരെ വ്യാപിച്ചു. ബാല്‍ താക്കറെ എന്ന നേതാവിന്റെ ശക്തമായ നേതൃത്വമാണ് ശിവസേനയ്ക്ക് മറ്റു സംസ്ഥാനങ്ങളിലും വേരോട്ടത്തിനു കാരണമായത്. ഹിന്ദു ഹൃദയ സാമ്രാട്ട് എന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. അമ്പും വില്ലുമായിരുന്നു ശിവസേനയുടെ ചിഹ്നം. ബാല്‍ത്താക്കറെയുടെ വിയോഗത്തോടെ ശിവസേനയില്‍ ആഭ്യന്തര കലഹങ്ങള്‍ ഉടലെടുത്തു. ഉദ്ധവ് ബാലാസാഹേബ് താക്കറെ ഒരുപക്ഷത്തും ഏകനാഥ് ഷിന്‍ഡെ മറ്റൊരു പക്ഷത്തുമായി പാര്‍ട്ടി പിളര്‍ന്നു. 

ഏകനാഥ് ഷിന്‍ഡെ വിഭാഗം നിലവില്‍ ബിജെപിക്കൊപ്പമാണ്.എന്നാല്‍ ഉദ്ധവ് ബാലാസാഹേബ് താക്കറെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിക്കൊപ്പവുമാണ്. പാര്‍ട്ടി പിളര്‍ന്നതോടെ ശിവസേനയുടെ ചിഹ്നം സംബന്ധിച്ചും തര്‍ക്കമുണ്ടായി.ചിഹ്നത്തിനായി കോടതി കയറിയെങ്കിലും തീരുമാനമായില്ല. ഇപ്പോഴിതാ മഹാരാഷ്ട്ര   തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇരു വിഭാഗത്തിനും ചിഹ്നം അനിവാര്യമാണ്. 

ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ ചിഹ്നം അനുവദിച്ചിരിക്കുകയാണ്. അമ്പും വില്ലിനും പകരം മിഷാല്‍ ആണ് ചിഹ്നമായി നല്‍കിയിരിക്കുന്നത്. മിഷാല്‍ എന്നാല്‍ ജ്വലിക്കുന്ന ടോര്‍ച്ചാണ്  ചിഹ്നമായി   അനുവദിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍, യഥാര്‍ത്ഥ 'മിഷാല്‍' ചിഹ്നം ഐസ്‌ക്രീം കോണിനോട്  സമാനമായതിനാല്‍   ഉദ്ധവ് വിഭാഗം ഇതിനെ  രൂക്ഷമായി  വിമര്‍ശിച്ചിരുന്നു. എന്നാല്‍   പുതുക്കിയ  പതിപ്പില്‍ 'മിഷാല്‍' എന്നതിന്റെ വ്യക്തമായ പ്രതിനിധാനത്തെയാണ്   അവതരിപ്പിക്കുന്നത്. നേരത്തെ 2022 ഒക്ടോബറില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ബാലാസാഹെബാഞ്ചി ശിവസേന' എന്നും ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന് 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നും നല്‍കിയിരുന്നു.

മൂന്ന് പുതിയ ചിഹ്നങ്ങളുടെ പട്ടിക ഒക്ടോബര്‍ 11-നകം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഷിന്‍ഡെ പക്ഷത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും,നിലവിലുള്ള തര്‍ക്കത്തിന് അന്തിമ പരിഹാരമാകുന്നതുവരെ  ഇപ്പോഴത്തെ  തെരഞ്ഞെടുപ്പില്‍ താക്കറെ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളുടെ 'ജ്വലിക്കുന്ന ടോര്‍ച്ചാണ് ചിഹ്നമായി   പ്രഖ്യാപിച്ചത്. 

'ത്രിശൂലം', 'ഉദയസൂര്യന്‍', 'ഗദ' തുടങ്ങിയ ചിഹ്നങ്ങള്‍ 'സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍   തെരെഞ്ഞെടുപ്പ്  കമ്മീഷന്‍   അത്  നിരസിച്ചു.  2022 ജൂണില്‍  ആണ്  ഏകനാഥ് ഷിന്‍ഡെ ശിവസേനയില്‍ നിന്ന് പിരിഞ്ഞു പോകുന്നത്, ഇത് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പതനത്തിലേക്കാണ്   നയിച്ചത്.ആ  പിളര്‍പ്പിനെത്തുടര്‍ന്ന്, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന് 'മിഷാൽ' ചിഹ്നവും ഷിന്‍ഡെയുടെ വിഭാഗത്തിന് 'രണ്ട് വാളും പരിചയും'  നല്‍കി.

 'അമ്പും വില്ലും ' ചിഹ്നം സ്വീകരിക്കുന്നതിന് മുമ്പ് ഈ ചിഹ്നങ്ങള്‍ യഥാര്‍ത്ഥ ശിവസേനയുമായി ബന്ധപ്പെട്ടിരുന്നു.  ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേന,  'ജ്വലിക്കുന്ന ടോര്‍ച്ചിന്റെ  ' ചിഹ്നം ഉപയോഗിച്ചാണ്  1985-ലെ    ഒരു   തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

 288 അംഗങ്ങളുള്ള   മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് ഒറ്റ ഘട്ടമായിട്ടായിരിക്കും   നടക്കുക , വോട്ടെണ്ണല്‍ നവംബര്‍ 23 ന്.ശിവസേനയിലെ പിളര്‍പ്പിന് ശേഷം 2022 ജൂണില്‍ ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുകയും സഖ്യ സര്‍ക്കാരിനെ നയിക്കുന്നതിനിടയില്‍ വിവിധ വെല്ലുവിളികള്‍ നേരിടുകയും ചെയ്തു.  റിക്ഷാ ഡ്രൈവറായി തുടങ്ങി മഹാരാഷ്ട്രയിലെ പരമോന്നത രാഷ്ട്രീയ പോര്‍ക്കളത്തിലെത്തുന്നതുവരെ  അദ്ദേഹത്തിന്റെ  യാത്ര  ശ്രദ്ധേയമായ അധഃസ്ഥിത കഥയായി   എല്ലാവരും   കണക്കാക്കുന്നത്

election maharshtra national news shivsena niyamasabha election