ഊഹാപോഹങ്ങൾക്ക് വിരാമം; ഉദയനിധി സ്റ്റാലിൻ ​ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.

author-image
Vishnupriya
New Update
as

ചെന്നൈ: കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നേടിയ മുൻ ഗതാഗതമന്ത്രി സെന്തിൽ ബാലാജിയും പുതിയ മന്ത്രിസഭയിൽ ഉണ്ട് . ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ​ഗവർണർക്ക് കത്ത് നൽകിയതായും ഞായറാഴ്ച 3.30 ന് സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. അന്ന് 39 സീറ്റുകളിൽ 38 എണ്ണം ഡി.എം.കെ. സഖ്യം നേടിയതോടെ ഉദയനിധിയെ പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യം പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റുനൽകി. കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി.

സര്‍ക്കാരില്‍ ആധിപത്യംവര്‍ധിപ്പിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യംവെക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെ മുഖമായി മാറാനും ഉദയനിധി ലക്ഷ്യംവെക്കുന്നുണ്ട്. അതേസമയം, ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ എം.കെ.സ്റ്റാലിന്‍ നിഷേധിച്ചിരുന്നു.

tamilnadu udhayanidhi stalin